/kalakaumudi/media/media_files/2025/10/02/reno-2025-10-02-17-18-12.jpg)
കൊച്ചി: റെനോ മൊത്തത്തിലൊരു പുതുമയുടെ വഴിയിലേക്ക് തിരിഞ്ഞ മട്ടാണ്. കാരണം ജനങ്ങളുടെ ആവശ്യം മനസിലാക്കി പെരുമാറാന്‍ കമ്പനി പഠിച്ചിരിക്കുന്നു എന്ന് വേണം പറയാന്‍. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ ഫെയ്സ്ലിഫ്റ്റ് ട്രൈബര്‍ പുറത്തിറക്കിയത്. ഇപ്പോള്‍ ഇന്റീരിയറിലാണ് ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്നതെന്ന് മനസിലാക്കിയ ബ്രാന്‍ഡ് തങ്ങളുടെ വരാനിരിക്കുന്ന റെനോ ക്വിഡിന് ഇന്റീരിയറില്‍ കിടിലന്‍ ലുക്കാണ് നല്‍കിയിരിക്കുന്നത്. പ്രത്യേകിച്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍. റെനോയുടെ വരാനിരിക്കുന്ന മുഖം മിനുക്കിയ ക്വിഡ് പല തവണ ക്യാമറക്കണ്ണില്‍ കുടുങ്ങിയിട്ടുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വാഹനത്തിന്റെ ഇന്റീരിയര്‍ വ്യക്തമായി കാണാന്‍ സാധിക്കുന്ന രീതിയില്‍ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് ഓട്ടോകാര്‍.
വരാനിരിക്കുന്ന ഡസ്റ്ററിന് സമാനമായ പുതിയ Y-ആകൃതിയിലുള്ള LED ഡേടൈം റണ്ണിംഗ് ലാമ്പുകള്‍ ക്വിഡിനും ലഭിക്കുന്നുണ്ടെന്നാണ് ചിത്രത്തില്‍ നിന്ന് മനസിലാക്കാന സാധിക്കുന്നത്.മൂന്നിലെ പുതിയ ബമ്പറുകള്‍, പെന്റഗണല്‍ ഹാലൊജന്‍ ഹെഡ്ലാമ്പുകള്‍ എന്നിവയെല്ലാം കമ്പനി പുതിയ മാറ്റങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാമഫ്‌ലോഗില്‍ ആയത് കൊണ്ട് തന്നെ കാറില്‍ ഡാസിയ സ്പ്രിംഗ് ഇവിയുടെ ഡിസൈന്‍ ഘടകള്‍ കടമെടുക്കാനുളള സാധ്യതകള്‍ തളളിക്കളയാനാവില്ല.
സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍ അതോടൊപ്പം തന്നെ എടുത്തു പറയേണ്ടത് 10 ഇഞ്ച് വലിപ്പം വരാന്‍ സാധ്യതയുളള ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ. മുന്‍പ് സൂിപ്പിച്ചത് പോലെ സ്‌പൈ ചിത്രങ്ങളില്‍ നിന്ന് മനസിലാകുന്നത് വച്ച് ക്വിഡിന് ഡാസിയ സ്പ്രിംഗ് ഇവിയുടെ എക്സ്റ്റീരിയര്‍ മാത്രമല്ല ഇന്റീരിയര്‍ ഡിസൈനും ലഭിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. പവര്‍ട്രെയിനിന്റെ കാര്യങ്ങളിലേക്ക് നോക്കിയാല്‍ ഫെയ്സ്ലിഫ്റ്റിന്റെ ചിത്രത്തില്‍ ഒരു എക്സ്ഹോസ്റ്റ് പൈപ്പിന്റെ സ്‌പൈ ഷോട്ടുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്, അത് കൊണ്ട് ഇവിയല്ല എന്ന കാര്യം ഉറപ്പിക്കാം. പുതിയ ക്വിഡില്‍ മെക്കാനിക്കലായി മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല. മുമ്പ് 800 സിസി, 1.0 ലിറ്റര്‍ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമായിരുന്നെങ്കിലും നിലവില്‍ 1.0 ലിറ്റര്‍ NA പെട്രോള്‍ മാത്രമാണ് റെനോ ക്വിഡിലുള്ളത്.
999 സിസി, ത്രീ സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന് 67 bhp കരുത്തില്‍ പരമാവധി 91 Nm torque വരെ നിര്‍മിക്കാനാവും. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളും കൂടിയാവുമ്പോള്‍ ശരിക്കും നല്ലൊരു ഡീലാണ് വാഹനമന്നതില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല.
വിലയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകളില്‍ ഒന്ന്കൂടിയാണ് റെനോ ക്വിഡ്. ഡ്യുവല്‍ എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളും കോര്‍ത്തിണക്കിയാണ് വാഹനം വിപണനത്തിന് എത്തിക്കുന്നത്. റെനോയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡല്‍ ആയ ക്വിഡിന്റെ പുതിയ വില 4.29 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. വേരിയന്റിനെ ആശ്രയിച്ച് ക്വിഡിന് 40,095 രൂപ മുതല്‍ 55,095 രൂപ വരെ വിലക്കുറവ് ലഭിക്കുന്നു. RXT, RXL ട്രിമ്മുകള്‍ക്ക് ഇപ്പോള്‍ യഥാക്രമം 4.99 ലക്ഷം രൂപയും 4.66 ലക്ഷം രൂപയുമാണ് വില, അതേസമയം ടോപ്പ്-സ്പെക്ക് ക്ലൈമ്പര്‍ AMT DT വേരിയന്റ് 5.90 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. ഇതിന് 54,995 രൂപയാണ് കുറയുന്നത്.