പുതിയ സ്കോഡ കൊഡിയാക്ക് ഇന്ത്യയിൽ എത്തുന്നു

മുൻവശത്ത്, 2025 സ്കോഡ കൊഡിയാക്കിൽ മാട്രിക്സ് പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും അതിൽ എൽഇഡി ഡിആർഎല്ലുകളും ഉള്ള സിഗ്നേച്ചർ ഗ്രില്ലുണ്ട്.

author-image
Anitha
New Update
jsfehiajmvf

രണ്ടാം തലമുറ സ്കോഡ കൊഡിയാക് എസ്‌യുവി വരും ആഴ്ചകളിൽ ഇന്ത്യൻ റോഡുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കമ്പനി വാഹനത്തിന്‍റെ ക്വാർട്ടർ സൈഡ് പ്രൊഫൈൽ പ്രദർശിപ്പിക്കുന്ന ആദ്യ ടീസർ പുറത്തിറക്കി. മുൻവശത്ത്, 2025 സ്കോഡ കൊഡിയാക്കിൽ മാട്രിക്സ് പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും അതിൽ എൽഇഡി ഡിആർഎല്ലുകളും ഉള്ള സിഗ്നേച്ചർ ഗ്രില്ലുണ്ട്.

ഗ്രില്ലിലെയും ഒആർവിഎമ്മുകളിലെയും ഡി-പില്ലറുകളിലെയും കറുത്ത നിറം അതിന്റെ സ്‌പോർട്ടി രൂപഭംഗി കൂടുതൽ മെച്ചപ്പെടുത്തുന്നു. പുതുതായി രൂപകൽപ്പന ചെയ്ത അലോയി വീലുകളോടെയാണ് പുതിയ കൊഡിയാക്കിൽ വരുന്നത്. അതേസമയം ബാക്കി വശങ്ങളിൽ മാറ്റമില്ല.

പിന്നിൽ, എസ്‌യുവിയുടെ പുതിയ ടെയിൽലാമ്പുകൾ ഒരു ലൈറ്റ് ബാർ, 4X4 ബാഡ്ജിംഗ് എന്നിവ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഡൈമൻഷണൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. രണ്ടാം തലമുറ മോഡലിന് 4,699 എംഎം നീളവും 1,882 എംഎം വീതിയും 1,685 എംഎം ഉയരവും 2,791 എംഎം വീൽബേസും ഉണ്ടായിരിക്കും.

ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ സംവിധാനമുള്ള ഡ്യുവൽ ഡിജിറ്റൽ ഡിസ്‌പ്ലേകളാണ് ക്യാബിനുള്ളിൽ പ്രധാന ആകർഷണം. 2025 സ്‌കോഡ കൊഡിയാക്കിൽ പുതുക്കിയ എയർകണ്ടീഷണർ പാനൽ, പനോരമിക് സൺറൂഫ്, രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ത്രീ സോൺ എയർ കണ്ടീഷനിംഗ്, ലെവൽ 2 ADAS, ഒന്നിലധികം എയർബാഗുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.

പുതിയ കൊഡിയാക്കിലും 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും കരുത്ത് പകരുന്നത്, പരമാവധി 190 bhp കരുത്തും 320 Nm ടോർക്കും ഉത്പാദിപ്പിക്കും. 7-സ്‍പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്‍മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. 4X4 സിസ്റ്റം ടോപ്പ്-എൻഡ് ട്രിമ്മിൽ മാത്രമായി വാഗ്ദാനം ചെയ്യും. ഈ വർഷം അവസാനത്തോടെ ചെക്ക് വാഹന നിർമ്മാതാക്കൾ കൊഡിയാക് എസ്‌യുവിയുടെ RS-അധിഷ്ഠിത പതിപ്പും അവതരിപ്പിക്കും. ഈ മോഡലിൽ 2.0L, 4-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ഹുഡിനടിയിൽ ഉണ്ടാകും. ഈ ഗ്യാസോലിൻ മോട്ടോർ 265bhp പവറും 400Nm ടോർക്കും പുറപ്പെടുവിക്കുന്നു. സാധാരണ മോഡലിനേക്കാൾ സ്‌പോർട്ടിയർ ഘടകങ്ങൾ സ്കോഡ കൊഡിയാക് ആർഎസിൽ ലഭിക്കും. ഈ പെർഫോമൻസ് എസ്‌യുവി സിബിയു റൂട്ട് വഴിയാണ് ഇന്ത്യയിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ. 

skoda car new cars new car launch