ടാറ്റ പഞ്ചിന് പുതുപുത്തന്‍ ലുക്ക്! വമ്പന്‍ ഫീച്ചറുകള്‍

ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ എസ്യുവി ഡിസൈന്‍ ആശയവുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഈ ഫെയ്സ്ലിഫ്റ്റ് പഞ്ചിനെ അവതരിപ്പിച്ചിരിക്കുന്നത്. ഹാരിയറില്‍ നിന്ന് വലിയ പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു പഞ്ച് ആദ്യമായി പുറത്തിറക്കിയത്.

author-image
Biju
New Update
punch

ഇന്ത്യന്‍ വാഹനവിപണിയിലെ മൈക്രോ എസ്യുവി (Micro SUV) വിഭാഗത്തില്‍ വിപ്ലവം സൃഷ്ടിച്ച ടാറ്റ പഞ്ച്, കൂടുതല്‍ കരുത്തോടും അത്യാധുനിക ഫീച്ചറുകളോടും കൂടി പുത്തന്‍ രൂപത്തില്‍ വിപണിയിലെത്തി. സാങ്കേതിക വിദ്യയിലും പ്രകടനത്തിലും വലിയ മാറ്റങ്ങളാണ് ഇന്ന് പുറത്തിറങ്ങിയ മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. വാഹനപ്രേമികള്‍ക്ക് വലിയ ആവേശം പകരുന്നതാണ് ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നായ പഞ്ചിന്റെ ഈ പുതിയ പതിപ്പ്. 2021 ല്‍ ആദ്യമായി അവതരിപ്പിച്ച് നാല് വര്‍ഷത്തിന് ശേഷമാണ് പുതുക്കിയ പതിപ്പ് എത്തുന്നത്. 2025 ല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നായിരുന്നു ടാറ്റ പഞ്ച്. ഏകദേശം 1.73 ലക്ഷം യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്.

ബാഹ്യ രൂപകല്‍പ്പന

ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ എസ്യുവി ഡിസൈന്‍ ആശയവുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഈ ഫെയ്സ്ലിഫ്റ്റ് പഞ്ചിനെ അവതരിപ്പിച്ചിരിക്കുന്നത്. ഹാരിയറില്‍ നിന്ന് വലിയ പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു പഞ്ച് ആദ്യമായി പുറത്തിറക്കിയത്. പുതിയ ഫെയ്സ്ലിഫ്റ്റിലൂടെ വീണ്ടും പുനര്‍രൂപകല്‍പ്പന ചെയ്താണ് ടാറ്റ പഞ്ച് എത്തിയിരിക്കുന്നത്. മുന്‍ വശത്തും പിന്‍ ഭാഗത്തും വലിയ എസ്യുവികള്‍ക്ക് സമാനമായ സ്‌റ്റൈലിംഗ് ഘടനകള്‍ നല്‍കിയിട്ടുണ്ട്. കണക്റ്റഡ് എല്‍ഇഡി റിയര്‍ ലൈറ്റ് ബാര്‍ ഉള്‍പ്പെടെയുള്ള എല്‍ഇഡി ലൈറ്റിംഗ് ഭാഗങ്ങള്‍ ആകര്‍ഷകമാണ്. ഉയര്‍ന്ന വേരിയന്റുകളില്‍ 16 ഇഞ്ച് അലോയ് വീലുകള്‍ സജ്ജീകരിച്ചിരിക്കുന്നു. 193 എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.

ഉള്‍വശം ആകര്‍ഷകം, സാങ്കേതിക സവിശേഷതകള്‍ പലത്

സാങ്കേതികവിദ്യയുടെയും സൗകര്യത്തിന്റെയും കാര്യത്തില്‍ ഫെയ്സ്ലിഫ്റ്റഡ് പഞ്ചിന് കാര്യമായ നവീകരണമാണ് ഉള്‍ഭാഗത്തുളളത്. 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായി സംയോജിപ്പിച്ച 10.2 ഇഞ്ച് 'അള്‍ട്രാ വ്യൂ' HD ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍-ടോണ്‍ ഇന്റീരിയറുകള്‍, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, റിയര്‍ എസി വെന്റുകള്‍ എന്നിവ കൊണ്ട് ആകര്‍ഷകമാണ് അകത്തളം.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, വയര്‍ഡ് 65W യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാര്‍ജര്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്. വോയ്സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഇലക്ട്രിക് സണ്‍റൂഫും പഞ്ചിന് നല്‍കിയിരിക്കുന്നു.

സ്മാര്‍ട്ട്ഫോണ്‍ വഴി വാഹനങ്ങളുടെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന 45 ലധികം സവിശേഷതകള്‍ കണക്റ്റ് ചെയ്യാവുന്ന ടാറ്റയുടെ IRA കണക്റ്റഡ് കാര്‍ ടെക്‌നോളജിയും കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. പെട്രോള്‍ വകഭേദങ്ങള്‍ക്ക് 366 ലിറ്ററാണ് ബൂട്ട് സ്‌പേസ്. സിഎന്‍ജി പതിപ്പുകള്‍ക്ക് 210 ലിറ്റര്‍ ബൂട്ട് സ്‌പേസ് വാഗ്ദാനം ചെയ്യുന്നു.

പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍

ഫെയ്സ്ലിഫ്റ്റഡ് പഞ്ച് മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഫെയ്സ്ലിഫ്റ്റിലൂടെ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ അവതരിപ്പിച്ചുകൊണ്ട് പ്രകടന കരുത്തിനും വലിയ പരിഗണനയാണ് നല്‍കിയിരിക്കുന്നത്.