പ്രത്യേക ഓഫറുമായി നിസാന്‍

പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര, സംസ്ഥാന പോലീസ് വകുപ്പുകള്‍ക്കുമായി  പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ച് നിസാന്‍.

author-image
Athira Kalarikkal
New Update
magnite

Nisan Magnite

 പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര, സംസ്ഥാന പോലീസ് വകുപ്പുകള്‍ക്കുമായി  പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ച് നിസാന്‍. നിസാന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മാഗ്നൈറ്റിനാണ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

'ബോള്‍ഡ് ഫോര്‍ ദി ബ്രേവ്' റിപ്പബ്ലിക് ബൊണാന്‍സ ഓഫറിലൂടെ എല്ലാ സായുധ സേനാംഗങ്ങള്‍ക്കും 72,000 മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള പ്രത്യേക വിലക്കിഴിവ് നേടാം. 

സി.എസ്.ഡി എ.എഫ്.ഡി പോര്‍ട്ടല്‍ (www.afd.csdindia.gov.in) വഴി ബുക്ക് ചെയ്യുന്നതിലൂടെ ബോണാന്‍സയും നികുതി ആനുകൂല്യം ലഭിക്കും. ഇന്ത്യയിലുടനീളമുള്ള എല്ലാ കേന്ദ്ര അര്‍ദ്ധ സൈനിക, സംസ്ഥാന പോലീസ് സേനകളിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഈ മാസം 31വരെ നിസാന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ഓഫര്‍ ലഭിക്കുന്നതിന് രാജ്യത്തുടനീളമുള്ള ഏത് നിസാന്‍ അംഗീകൃത ഡീലര്‍ഷിപ്പും സന്ദര്‍ശിക്കാം.

auto Nisan