നിസാൻ  ഓൾ സോളിഡ് സ്റ്റേറ്റ് ബാറ്ററി നിർമ്മിക്കും

ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിൽ ഇത്തരം ബാറ്ററികൾ പ്രധാനപങ്ക് വഹിക്കുന്നു.

author-image
anumol ps
New Update
nissan

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: ഓൾ സോളിഡ് സ്റ്റേറ്റ് ബാറ്ററി നിർമ്മിക്കാൻ ഒരുങ്ങി നിസാൻ. ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നതിന്റെ ഭാഗമായാണിത്. നിസാൻ അമ്പിഷൻ 2030 പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ബാറ്ററിയുടെ പൈലറ്റ് ലൈൻ പ്രദർശിപ്പിച്ചു. ജപ്പാനിലെ യോകോഹാമയിലെ പ്ലാന്റിലാണ് പ്രദർശിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിൽ ഇത്തരം ബാറ്ററികൾ പ്രധാനപങ്ക് വഹിക്കുന്നു. ഇതിൽ പരമ്പരാഗത ലിതിയം അയൺ ബാറ്ററികളേക്കാൾ ഊർജ സാന്ദ്രത രണ്ടിരട്ടിയാണ്. ഇത് ചാർജിങ് സമയം കുറയ്ക്കാൻ ഇടയാക്കുന്നു. പിക്ക്അപ് ട്രക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ഓൾ സോളിഡ് സ്റ്റേറ്റ് ബാറ്ററി ഉപയോഗിക്കാനുള്ള പദ്ധതിയും ഉടൻ ആരംഭിക്കും.

nissan all solid state battery