പുതിയ എംപിവിയുമായി നിസാന്‍, ഗ്രാവൈറ്റ് അടുത്ത വര്‍ഷം ആദ്യം വിപണിയില്‍

മാഗ്നൈറ്റിന് താഴെ വരുന്ന വാഹനത്തിന്റെ പ്രധാന എതിരാളി ട്രൈബര്‍ തന്നെയാണ്. നിസാന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ പ്രകാരം ട്രൈബറുമായി ഏറെ വ്യത്യാസമുണ്ട് വാഹനത്തിന്. ബോള്‍ഡായ ഷോള്‍ഡര്‍ ലൈനുകളും ബോണറ്റ് ഹുഡുമുണ്ട്.

author-image
Biju
New Update
gravet

കോംപാക്റ്റ് എംപിവിയുമായി നിസാന്‍ എത്തുന്നു. ഗ്രാവൈറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ വാഹനം ജനുവരി ആദ്യം പ്രദര്‍ശിപ്പിക്കുമെന്നും മാര്‍ച്ചില്‍ പുറത്തിറങ്ങുമെന്നും നിസാന്‍ അറിയിക്കുന്നത്. റെനോ ട്രൈബറില്‍ ഉപയോഗിക്കുന്ന സിഎംഎഫ് എ പ്ലസ് പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ച എംപിവിയില്‍ ട്രൈബറിലെ അതേ എന്‍ജിന്‍ തന്നെയാകും ഉപയോഗിക്കുക. 

മാഗ്നൈറ്റിന് താഴെ വരുന്ന വാഹനത്തിന്റെ പ്രധാന എതിരാളി ട്രൈബര്‍ തന്നെയാണ്. നിസാന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ പ്രകാരം ട്രൈബറുമായി ഏറെ വ്യത്യാസമുണ്ട് വാഹനത്തിന്. ബോള്‍ഡായ ഷോള്‍ഡര്‍ ലൈനുകളും ബോണറ്റ് ഹുഡുമുണ്ട്. ബോണറ്റില്‍ ഗ്രാവൈറ്റ് എന്ന വലിയ എഴുത്തുമുണ്ട്. പുതിയ ഡിസൈനിലുള്ള അലോയ് വീലുകളാണ്. ഹെഡ്ലാംപുകള്‍ക്ക് ട്രൈബറിന്റേതുമായി സാമ്യമുണ്ടെങ്കിലും പുതിയ ലൈറ്റിങ് ഘടകങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. പിന്‍ഭാഗത്ത് മാറ്റങ്ങള്‍ വരുത്തിയ ബമ്പറും പുതിയ ടെയില്‍-ലാമ്പും ടെയില്‍ ഗേറ്റില്‍ ഗ്രാവൈറ്റ് എന്ന ആലേഖനവുമുണ്ട്. 

ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്തിവിട്ടിട്ടില്ലെങ്കിലും സ്‌റ്റൈലിഷായ ഡാഷ്‌ബോര്‍ഡ് ലേഔട്ടും മികച്ച ഫീച്ചറുകളും പ്രതീക്ഷിക്കാം. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ടിപിഎംഎസ് (TPMS), റിയര്‍-വ്യൂ ക്യാമറ എന്നിവ ഉള്‍പ്പെടാം. മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളോടു കൂടിയ 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാകും ഗ്രാവൈറ്റിനും.