nissan x trail
മുംബൈ: നിസാന്‍ എക്‌സ്-ട്രെയില്‍ എസ്യുവി ഉടന്‍ ഇന്ത്യന്‍ വിപബണിയില്‍ അവതരിപ്പിക്കും. മോഡലിന്റെ വില ഓഗസ്റ്റ് ഒന്നിനാകും
പ്രഖ്യാപിക്കുക. അതിന്റെ ഔദ്യോഗിക ബുക്കിംഗ് തുകയും വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തിരഞ്ഞെടുത്ത നിസാന്‍ ഡീലര്‍മാര്‍ ഇതിനകം ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. എസ്യുവി അതിന്റെ നാലാം തലമുറ രൂപത്തില്‍ സിബിയു (കംപ്ലീറ്റിലി ബില്‍റ്റ്-അപ്പ് യൂണിറ്റ്) വഴി എത്തും. അതുകൊണ്ടാണ് ഇത് പ്രീമിയം വിലയില്‍ വരുന്നത്. ഏകദേശം 40 ലക്ഷം രൂപ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. ഇത് സ്‌കോഡ കൊഡിയാക്, ഫോക്സ്വാഗണ്‍ ടിഗ്വാന്‍ എന്നിവയ്ക്ക് നേരിട്ടുള്ള എതിരാളിയാണ്.
വരാനിരിക്കുന്ന നിസ്സാന്‍ ഫുള്‍-സൈസ് എസ്യുവിക്ക് 12V മൈല്‍ഡ് ഹൈബ്രിഡ് ടെക്നിന്റെ പ്രയോജനം ലഭിക്കുന്ന ഒരൊറ്റ 1.5 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഈ സജ്ജീകരണം പരമാവധി 163 പിഎസ് കരുത്തും 300 എന്‍എം ടോര്‍ക്കും നല്‍കുന്നു. ഒരു സിവിടി ഓട്ടോമാറ്റിക് യൂണിറ്റാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. നിസാന്റെ ഇ-പവര്‍ സീരീസ് ഹൈബ്രിഡ് പവര്‍ട്രെയിനിനൊപ്പം വരുന്ന ആഗോള-സ്‌പെക്ക് മോഡലില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ എക്‌സ്-ട്രെയിലിന് അത് നഷ്ടമാകും. ഇവിടെ, FWD സജ്ജീകരണവും സ്ലിപ്പ് ഡിഫറന്‍ഷ്യലും ഇതില്‍ ലഭിക്കും.