മുംബൈ: രാജ്യത്താകെ ഇലക്ട്രി്ക് സ്‌കൂട്ടറുകള്‍ക്കായി പുതിയ 3200 സ്‌റ്റോറുകള്‍ തുറന്ന് ഒല. ഇപ്പോള്‍ കമ്പനിയ്ക്ക് 4000 സ്‌റ്റോറുകളായി. പുതിയതായി രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലും സ്റ്റോറുകള്‍ തുറക്കുകയാണ്. സ്റ്റോറുകള്‍ക്കൊപ്പം സര്‍വിസ് സെന്ററുകളുമുണ്ട്.
എസ് വണ്‍ മോഡലുകള്‍ക്ക് 25,000 രൂപ വരെ ഇളവുണ്ടാകും. ഒല എസ്.വണ്‍ എക്സിന് 7,000 രൂപയുടെ ഫ്ളാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളില്‍ 5,000 രൂപ ഉള്‍പ്പെടെ 18,000 രൂപയുടെ അനുകൂല്യങ്ങള്‍ എസ് വണ്‍ എക്സ് വിഭാഗത്തില്‍ നേടാം.
സ്റ്റോറുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 24 ഗോള്‍ഡ് പ്ലേറ്റ് എലമെന്റുകളുമായി ഒല എസ് വണ്‍ പ്രൊ സോന കൂടി പുറത്തിറക്കി. പ്രിമിയം യാത്രാനുഭവം നല്‍കുന്ന സോനയില്‍ മൂവ് ഒ.എസ് ആന്‍ഡ്രോയ്ഡ് ഡാഷ്ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു.