പോര്‍ഷെ 718 ബോക്സ്സ്റ്ററും കേമനും ഒക്ടോബറില്‍ ഉത്പാദനം അവസാനിപ്പിക്കും

പോര്‍ഷെ 718 ബോക്സ്സ്റ്ററും കേമനും ഉല്‍പ്പാദനത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അതിനുശേഷം ഒക്ടോബറില്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്നും പോര്‍ഷെ കാര്‍സ് നോര്‍ത്ത് അമേരിക്കയിലെ പ്രൊഡക്റ്റ് കമ്മ്യൂണിക്കേഷന്‍സിലെ ഫ്രാങ്ക് വീസ്മാന്‍ പറഞ്ഞു.

author-image
Sneha SB
New Update
CAYMAN


പോര്‍ഷെയുടെ പെട്രോള്‍ പവേര്‍ഡ്  718 ബോക്സ്സ്റ്ററും കേമാനും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി 718 ഡ്യുവോ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു, എന്നാല്‍ ഇപ്പോഴാണ് 718 ബോക്സ്സ്റ്ററും കേമാനും ഒക്ടോബറില്‍ ഉല്‍പ്പാദനം നിര്‍ത്തുമെന്ന് അിയിക്കുന്നത്്. മുമ്പ്, പോര്‍ഷെ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് 718 ബോക്സ്സ്റ്ററിനെയും കേമനെയും ഡീലിസ്റ്റ് ചെയ്യുകയും ഡ്യുവോയ്ക്കുള്ള ബുക്കിംഗുകള്‍ നിര്‍ത്തുകയും ചെയ്തിരുന്നു.

പോര്‍ഷെ 718 ബോക്സ്സ്റ്ററും കേമനും ഉല്‍പ്പാദനത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അതിനുശേഷം ഒക്ടോബറില്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്നും പോര്‍ഷെ കാര്‍സ് നോര്‍ത്ത് അമേരിക്കയിലെ പ്രൊഡക്റ്റ് കമ്മ്യൂണിക്കേഷന്‍സിലെ ഫ്രാങ്ക് വീസ്മാന്‍ പറഞ്ഞു. സൈബര്‍ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം 2024 ല്‍ പോര്‍ഷെ 718 ബോക്സ്സ്റ്ററും കേമനും യൂറോപ്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. എന്നിരുന്നാലും, ബോക്സ്സ്റ്റര്‍ ആര്‍എസ് സ്പൈഡറും കേമാന്‍ ജിടി4 ആര്‍എസും ലിമിറ്റഡ് എഡിഷന്‍ സ്പോര്‍ട്സ് കാറുകളായിരുന്നതിനാല്‍ യൂറോപ്യന്‍ വിപണിയില്‍ തുടരുന്നു.

production in crisis porsche