കയെന്‍ ജിടിഎസിനെ വിപണിയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് പോര്‍ഷെ

കയെന്‍ ജിടിഎസ്, കയെന്‍ ജിടിഎസ് കൂപ്പെ എന്നീ രണ്ട്  ഡെറിവേറ്റീവുകളില്‍ ഇവ ലഭ്യമാണ്. ഇവയുടെ എക്‌സ്‌റൂം വില 1,99,99,000 രൂപയും 2,01,32,000 രൂപയുമാണ്.

author-image
anumol ps
New Update
porsche

porsche

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മുംബൈ: കയെന്‍ ജിടിഎസ് ശ്രേണിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് പോര്‍ഷെ. കയെന്‍ ജിടിഎസ്, കയെന്‍ ജിടിഎസ് കൂപ്പെ എന്നീ രണ്ട് 
ഡെറിവേറ്റീവുകളില്‍ ഇവ ലഭ്യമാണ്. ഇവയുടെ എക്‌സ്‌റൂം വില 1,99,99,000 രൂപയും 2,01,32,000 രൂപയുമാണ്. അതേസമയം കയെന്‍ ജിടിഎസിന്റെ ഡെലിവറികള്‍ ഇന്ത്യയില്‍ എപ്പോള്‍ ആരംഭിക്കുമെന്ന കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

മുന്‍ ഗ്രില്ലിലെ ഗ്ലോസ് ഫിനിഷ്, സൈഡ് സ്‌കര്‍ട്ടുകള്‍, വീല്‍ ആര്‍ച്ചുകള്‍, വിംഗ് മിററിന്റെ താഴത്തെ ഭാഗം, സ്പോര്‍ട്ട് ഡിസൈന്‍ പാക്കേജിനൊപ്പം സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്ന റിയര്‍ ഡിഫ്യൂസര്‍ എന്നിവയുള്‍പ്പെടെ സ്റ്റാന്‍ഡേര്‍ഡ് മോഡലിനെക്കാള്‍ സ്പോര്‍ട്ടിയര്‍ എക്സ്റ്റീരിയര്‍ എലമെന്റുകള്‍ കയെന്‍ ജിടിഎസിന് ലഭിക്കുന്നു. വെള്ള, കറുപ്പ്, ഡോളമൈറ്റ് സില്‍വര്‍ , കാരാര വൈറ്റ്, ക്വാര്‍ട്സൈറ്റ് ഗ്രേ, കാര്‍മൈന്‍ റെഡ്, കാഷ്മീര്‍ ബീജ് എന്നിങ്ങനെ ഏഴ് സ്റ്റാന്‍ഡേര്‍ഡ് കളര്‍ ഓപ്ഷനുകളിലാണ് പോര്‍ഷെ കയെന്‍ ജിടിഎസ് വാഗ്ദാനം ചെയ്യുന്നത് . 7.3 ലക്ഷം രൂപയുടെ അധിക ചിലവില്‍ പോര്‍ഷെയുടെ 'ലെജന്‍ഡ്സ്' പാലറ്റിന്റെ ഭാഗമായ അധിക കളര്‍ സ്‌കീമുകള്‍ ലഭ്യമാണ്.

12.6-ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, 12.3-ഇഞ്ച് സെന്‍ട്രല്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, 10.9-ഇഞ്ച് കോ-പാസഞ്ചര്‍ ഡിസ്പ്ലേ, 8-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, 4-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, തുടങ്ങിയ ഗിസ്മോകള്‍ കയെന്‍ ജിടിഎസ് ശ്രേണിയില്‍ ലഭ്യമാണ്. ഡ്യുവല്‍-പേന്‍ പനോരമിക് സണ്‍റൂഫ്, പിന്‍ വിന്‍ഡോകള്‍ക്കുള്ള ഇലക്ട്രിക് സണ്‍ബ്ലൈന്‍ഡുകള്‍, 14-സ്പീക്കര്‍ 710-വാട്ട് ബോസ് ഓഡിയോ സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിംഗ് തുടങ്ങിയ ഫീച്ചറുകളും ലഭിക്കും.

porsche cayenne gts