മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു

11,000 രൂപയാണ് ബുക്കിങ് തുക.

author-image
anumol ps
Updated On
New Update
maruthi suzuki

പ്രതീകാത്മക ചിത്രം

 

 

കൊച്ചി: മാരുതി സുസുക്കിയുടെ നാലാം തലമുറ സ്വിഫ്റ്റിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിങ് തുക. ഓണ്‍ലൈന്‍ വഴിയും ഷോറൂം വഴിയും വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

മേയ് ഒന്‍പതിനാണ് വാഹനം വിപണിയില്‍ അവതരിപ്പിക്കുക. അടിമുടി മാറ്റങ്ങളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. ആദ്യമായി വിപണിയിലെത്തിയതുമുതല്‍ ഇതുവരെ 29 ലക്ഷത്തിലധികം സ്വിഫ്റ്റ് കാറുകള്‍ കമ്പനി വിറ്റഴിച്ചിട്ടുണ്ട്.

maruthi suzuki prebooking new swift