വീണ്ടും റെക്കോർഡ് വിൽപനയുമായി ഒല

ഈ സാമ്പത്തിക വർഷം 3,28,785 സ്‌കൂട്ടറുകളാണ് ഒല വിറ്റത്.

author-image
anumol ps
New Update
ola

ola

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 ന്യൂഡൽഹി: വാഹന വിൽപനയിൽ വീണ്ടും റെക്കോർഡിട്ട് വൈദ്യുത സ്‌കൂട്ടർ നിർമാതാക്കളായ ഒല ഇലക്ട്രിക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. തുടർച്ചയായി അഞ്ചാം മാസവും വിൽപനയിൽ പുതിയ റെക്കോർഡിട്ടാണ് ഒല മുന്നേറുന്നത്. മാർച്ചിൽ ഒല 53,000ത്തിലേറെ ഇലക്ട്രിക് സ്‌കൂട്ടറുകളായിരുന്നു വിറ്റഴിച്ചത്. ഈ സാമ്പത്തിക വർഷം 3,28,785 സ്‌കൂട്ടറുകളാണ് ഒല വിറ്റത്. മുൻ വർഷം ഇത് 1,52,741 സ്കൂട്ടറുകളായിരുന്നു.  115 ശതമാനത്തിന്റെ വിൽപന വളർച്ചയാണ് കമ്പനി സ്വന്തമാക്കിയത്.

2023-24 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ മാത്രം 1,19,310 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒല വിറ്റത്. മൂന്നാം പാദത്തിൽ 84,133 സ്‌കൂട്ടറുകളായിരുന്നു വിറ്റത്. 42 ശതമാനത്തിന്റെ വിൽപന വളർച്ചയാണ് മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനി നേടിയത്. 

എസ് 1 പ്രോ, എസ് 1 എയർ, എസ് 1 എക്‌സ് +, എസ് 1 എക്‌സ്-2kWh, 3kWh, 4kWh എന്നിങ്ങനെയുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ കഴിഞ്ഞ ദിവസമായിരുന്നു ഒല പുറത്തിറക്കിയത്.  

ola recordsales