റോള്‍സ് റോയ്സിന്റെ സൂപ്പര്‍ ലക്ഷ്വറി സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം (എസ്.യു.വി.) ആയ 'കള്ളിനന്‍ സീരീസ് 2' വിപണിയില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി കേരളത്തിലെത്തിച്ചു. ചെന്നൈയില്‍ നിന്ന് ഡീലര്‍മാരായ 'കുന്‍ എക്‌സ്‌ക്ലൂസീവ്' ആണ് കളമശ്ശേരി ചാക്കോളാസ് പവിലിയനില്‍ നടന്ന പ്രിവ്യൂ ഷോയില്‍ വാഹനം അവതരിപ്പിച്ചത്.
2018-ല്‍ അരങ്ങേറ്റം നടത്തിയ കള്ളിനന്‍ സീരീസിലെ പുത്തന്‍ പതിപ്പാണിത്. ഇന്ത്യയില്‍ കള്ളിനന്‍ സീരീസ് കകന്റെ വില ആരംഭിക്കുന്നത് 10.50 കോടി രൂപ മുതലാണ്. ബ്ലാക്ക് ബാഡ്ജ് കള്ളിനന്‍ സീരീസ് കകന്റെ വില തുടങ്ങുന്നത് 12.25 കോടി രൂപ മുതലും. ക്ലയന്റ് സ്പെസിഫിക്കേഷനെ ആശ്രയിച്ചിരിക്കും അന്തിമ വില.