ഇലക്ട്രിക് സ്‌കൂട്ടര്‍ എസ് 1 ന്റെ വിതരണം ആരംഭിച്ച് ഒല

രണ്ട് കിലോവാട്ടിന്റെ എക്സ്ഷോറൂം വില 69,999 രൂപയും മൂന്ന് കിലോവാട്ടിന് 84,999 രൂപയും നാല് കിലോവാട്ടിന് 99,999 രൂപയുമാണ് വില. 

author-image
anumol ps
New Update
ola

ola s1x electric scooter

Listen to this article
0.75x 1x 1.5x
00:00 / 00:00മുംബൈ: ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടര്‍ എസ് 1 ന്റെ വിതരണം ഒല ആരംഭിച്ചു. മൂന്ന് ബാറ്ററി പായ്ക്കുകളിലായാണ് കമ്പനി ഈ ഇ-സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ രണ്ട് കിലോവാട്ട്, മൂന്ന് കിലോവാട്ട്, നാല് കിലോവാട്ട് എന്നിവ ഉള്‍പ്പെടുന്നു. രണ്ട് കിലോവാട്ടിന്റെ എക്സ്ഷോറൂം വില 69,999 രൂപയും മൂന്ന് കിലോവാട്ടിന് 84,999 രൂപയും നാല് കിലോവാട്ടിന് 99,999 രൂപയുമാണ് വില. 

ഇക്കോ, നോര്‍മല്‍, സ്പോര്‍ട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളാണ് ഈ സ്‌കൂട്ടറിനുള്ളത്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ഉയര്‍ന്ന വേഗത. ഇതിന്റെ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം 7.4 മണിക്കൂര്‍ എടുക്കും. ടച്ച് സ്‌ക്രീനിന് പകരം 3.5 ഇഞ്ച് എല്‍സിഡി സ്‌ക്രീനാണ് ഇതിനുള്ളത്. ഒരു ഫിസിക്കല്‍ കീയും ഇതില്‍ ലഭ്യമാണ്. എങ്കിലും ഒരു ആപ്പിന്റെ സഹായത്തോടെയും ഇത് പ്രവര്‍ത്തിപ്പിക്കാം.

എസ് 1 എക്‌സിന്റെ 3 കിലോവാട്ട് പതിപ്പിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്. അതേ സമയം, ഒറ്റ ചാര്‍ജില്‍ അതിന്റെ റേഞ്ച് 151 കിലോമീറ്ററാണ്. നാല് കിലോവാട്ട് ബാറ്ററി പാക്കിന്റെ ഉയര്‍ന്ന വേഗതയും 90 സാുവ ആണ്. അതേ സമയം, ഒറ്റ ചാര്‍ജില്‍ അതിന്റെ റേഞ്ച് 190 കിലോമീറ്റര്‍ വരെയാണ്. ഒല അതിന്റെ എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകളുടെയും ബാറ്ററികള്‍ക്ക് എട്ട് വര്‍ഷം/80,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് 4,999 രൂപ അടച്ച് 1,00,000 കിലോമീറ്റര്‍ വരെയും 12,999 രൂപ നല്‍കിയാല്‍ 1,25,000 കിലോമീറ്റര്‍ വരെയും ബാറ്ററി വാറന്റി നീട്ടാം.

 

 

ola s1x electric scooter