സ്‌കോഡ ഓട്ടോ കൈലാഖ് വിപണിയിലെത്തി

ഇന്ത്യയിലെ കാര്‍ വിപണിയുടെ 30 ശതമാനം വിഹിതമുള്ള സബ് 4 മീറ്റര്‍ വിഭാഗത്തില്‍  സ്‌കോഡയുടെ സ്ഥാനം അടയാളപ്പെടുന്ന വാഹനമാണിത്.

author-image
Athira Kalarikkal
New Update
scoda

Representational Image

കോട്ടയം : സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ കോംപാക്റ്റ് എസ്.യു.വി കൈലാഖ് വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ കാര്‍ വിപണിയുടെ 30 ശതമാനം വിഹിതമുള്ള സബ് 4 മീറ്റര്‍ വിഭാഗത്തില്‍ 
സ്‌കോഡയുടെ സ്ഥാനം അടയാളപ്പെടുന്ന വാഹനമാണിത്. സ്‌കോഡ ഇന്ത്യയുടെ ആദ്യത്തെ കോംപാക്റ്റ് എസ്യുവിയാണ് കൈലാഖ്. 

മെയ്ക്ക് ഇന്‍ ഇന്ത്യയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമായും പ്രാദേശികമായാണ് കൈലാഖ് നിര്‍മ്മിച്ചത്. ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന മികച്ച ഫീച്ചറുകള്‍ക്കൊപ്പം ഡ്രൈവിംഗ് സുഖം, സുരക്ഷ, യാത്രാ സുഖസൗകര്യങ്ങള്‍ എന്നിവയിലെല്ലാം സ്‌കോഡയുടെ ജനിതക ഘടനയിലുണ്ട്. 

 

Automobile News automobile