/kalakaumudi/media/media_files/2026/01/23/kylaq-2026-01-23-10-42-44.jpg)
ഇന്ത്യന്‍ വിപണിയില്‍ ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് ആയ സ്‌കോഡയുടെ തുറുപ്പുചീട്ടാണ് കൈലാക്. നിലവില്‍ കമ്പനിയുടെ വില്‍പ്പനയുടെ സിംഹഭാഗവും സംഭാവന ചെയ്യുന്നത് കൈലാക് ആണ്. അത്യന്ത്യം മത്സരം നിറഞ്ഞ സബ് കോംപാക്ട് എസ്യുവി വിഭാഗത്തിലാണ് കൈലാഖ് മത്സരിക്കുന്നത്. അവിടെ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര തഡഢ 3തഛ എന്നീ എതിരാളികള്‍ ഒന്നിലേറെ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. കൈലാക് ആണെങ്കില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തില്‍ കോംപാക്ട് എസ്യുവിയുടെ സിഎന്‍ജി പതിപ്പ് പുറത്തിറക്കാന്‍ സ്‌കോഡ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
നിലവില്‍ കൈലാക്കിന് ലഭിക്കുന്ന വന്‍ ജനപ്രീതി മുതലാക്കി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് സ്‌കോഡയുടെ നീക്കം. ഇതിന്റെ ഭാഗമായി വാഹനത്തിന്റെ സിഎന്‍ജി വേരിയന്റിന്റെ കാര്യം കമ്പനി ഇപ്പോള്‍ ഗൗരവമായി പരിഗണിച്ച് വരികയാണ്. കൈലാക്കിന്റെ സെഗ്മെന്റില്‍ സിഎന്‍ജി സ്വീകാര്യത ഏകദേശം 20 ശതമാനമായതിനാല്‍ തന്നെ ഇത് ശരിയായ തീരുമാനമായി ന്യായീകരിക്കാം. മാരുതി, ഹ്യുണ്ടായി, ടാറ്റ തുടങ്ങിയ എതിരാളികളെല്ലാം അവരുടെ പോര്‍ട്ഫോളിയോയില്‍ സിഎന്‍ജി വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
മാരുതി ഡീസല്‍ എഞ്ചിന്‍ നിര്‍ത്തലാക്കിയതിന്റെ വിടവ് നികത്തിയത് സിഎന്‍ജി കാര്‍ വില്‍പ്പനയിലൂടെയാണ്. കൂടാതെ മതിയായ സിഎന്‍ജി ഫില്ലിംഗ് സ്റ്റേഷനുകള്‍ ഉള്ള നഗരങ്ങളില്‍ ബജറ്റ് അവബോധമുള്ള ഉപഭോക്താക്കള്‍ സിഎന്‍ജി കാറുകള്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ കൈലാക്കിലുള്ള ഠടക മോട്ടോര്‍ സിഎന്‍ജി കിറ്റ് ഘടിപ്പിച്ച് പരീക്ഷിച്ചു വരികയാണെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് കാര്‍വാലെ റിപ്പോര്‍ട്ട് ചെയ്തു.
മറ്റ് മുന്‍നിര നിര്‍മാതാക്കളെ പോലെ കമ്പനി അംഗീകൃത റെട്രോഫിറ്റ് സിഎന്‍ജി കിറ്റായിരിക്കും സ്‌കോഡ ഇതില്‍ അവതരിപ്പിക്കുക. സ്റ്റാന്‍ഡേര്‍ഡ് വാഹന വാറണ്ടിക്ക് പുറമെ സിഎന്‍ജി കിറ്റിന് പ്രത്യേക വാറണ്ടി പരിരക്ഷയും കമ്പനി ഉറപ്പ് നല്‍കും. സാധാരണയായി സിഎന്‍ജിയിലേക്ക് മാറ്റുമ്പോള്‍ വാഹനത്തിന്റെ പവര്‍ കുറയാറുണ്ട്. നിലവില്‍ കൈലാക്കിന്റെ പെട്രോള്‍ എഞ്ചിന്‍ 114 യവു പവറാണ് നല്‍കുന്നത്. എന്നാല്‍ സിഎന്‍ജി പതിപ്പില്‍ ഔട്ട്പുട്ട് ഇതിനേക്കാള്‍ കുറവായിരിക്കാനാണ് സാധ്യത.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
