ഇന്ത്യയില്‍ 15 ലക്ഷം വാഹനങ്ങള്‍ നിര്‍മിച്ച് സ്‌കോഡ

കമ്പനിയുടെ 40 ആഗോള വിപണികളിലേക്കുള്ള 30 ശതമാനത്തിലേറെ വാഹന കയറ്റുമതിയും ഇന്ത്യയില്‍നിന്നാണ്.

author-image
anumol ps
Updated On
New Update
skoda

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 



ന്യൂഡല്‍ഹി: ഇന്ത്യയില്‍ തദ്ദേശീയമായി 15 ലക്ഷം വാഹനങ്ങള്‍ നിര്‍മിച്ച് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ ഓട്ടോ ഫോക്‌സ്വാഗണ്‍ ഇന്ത്യ. പുണെയിലെ ചാക്കനിലുള്ള കമ്പനിയുടെ ആധുനിക വാഹന നിര്‍മാണ കേന്ദ്രത്തിലാണ് വാഹനങ്ങള്‍ നിര്‍മിച്ചത്.

3.80 തദ്ദേശീയ എന്‍ജിനുകളും കമ്പനി ഇതിനോടകം പുറത്തിറക്കി. ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍, വെര്‍ടസ്, സ്‌കോഡ കുഷാക്, സ്ലാവിയ ഉള്‍പ്പെടെ ഇന്ത്യ 2.0 ശ്രേണിയിലെ മൂന്നുലക്ഷം വാഹനങ്ങളും രാജ്യത്ത് നിര്‍മിച്ചു. കമ്പനിയുടെ 40 ആഗോള വിപണികളിലേക്കുള്ള 30 ശതമാനത്തിലേറെ വാഹന കയറ്റുമതിയും ഇന്ത്യയില്‍നിന്നാണ്. 2009-ല്‍ ചാക്കനിലെ പ്‌ളാന്റില്‍നിന്ന് ഫാബിയ എന്ന മോഡല്‍ പുറത്തിറക്കിയാണ് സ്‌കോഡ ഇന്ത്യയിലെ നിര്‍മാണം ആരംഭിച്ചത്. 





Skoda India