/kalakaumudi/media/media_files/2025/01/18/HtgDHFuDq4M4qHAVwTAH.jpg)
Representational Image
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇലക്ട്രോണിക്സ്, സോളാര്‍, ഇലക്ട്രിക് വാഹന കമ്പനികള്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി നിയമങ്ങള്‍ ചൈന കടുപ്പിച്ചതോടെ ഇന്ത്യ ബുദ്ധിമുട്ട് മനേരിടുന്നത്. ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജി.ടി.ആര്‍.ഐ) എന്ന ഗവേഷക സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ചൈനീസ് നിക്ഷേപത്തിലും വീസാ നിയമങ്ങളിലും ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് മറുപടിയാണ് നീക്കം. ഇന്ത്യക്കെതിരെയുള്ള നിയന്ത്രണം ചൈന പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജി.ടി.ആര്‍.ഐ സ്ഥാപകന്‍ അജയ് ശ്രീവാസ്തവ പറഞ്ഞു. ഇല്ലെങ്കില്‍ ചൈനയിലെ ഉത്പാദക രംഗത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.
ചൈനീസ് നിയന്ത്രണം ഇന്ത്യന്‍ വ്യവസായങ്ങളെ ബാധിച്ചേക്കുമെന്നാണ് ജി.ടി.ആര്‍.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ പല വ്യവസായങ്ങളും ചൈനയില്‍ നിന്നുള്ള യന്ത്രങ്ങളെയും അസംസ്‌കൃത വസ്തുക്കളെയും ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 98.5 ബില്യന്‍ അടുത്ത വര്‍ഷം തന്നെ ഇത് 101.73 ബില്യന്‍ ഡോളറായി (ഏകദേശം 8.8 ലക്ഷം കോടി രൂപ) ഉയര്‍ന്നു. എന്നാല്‍ ഇന്ത്യക്കെതിരെ കയറ്റുമതി നിയമങ്ങള്‍ കടുപ്പിച്ചത് ചൈനക്ക് തന്നെ പണിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കയറ്റുമതി സാധ്യമാകാതെ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നത് ചൈനീസ് ഉത്പാദക മേഖലക്ക് തിരിച്ചടിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്.