ടിവിഎസ് മോട്ടോര്‍സിന് പുതിയ മാനേജിംഗ് ഡയറക്ടര്‍.2025 ഓഗസ്റ്റ് 25 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ സുദര്‍ശന്‍ വേണുവിനെ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി നിയമിക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. ബോര്‍ഡിലെ തന്റെ ഭരണകാലത്ത് ടിവിഎസ് മോര്‍ട്ടോസിനെ വളര്‍ച്ചയിലൂടെ നയിച്ച വേണുവിന്റെ നിര്‍ണായക പങ്ക് അംഗീകരിച്ചുകൊണ്ട് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു. നിലവില്‍ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന വേണു, ബോര്‍ഡിന്റെ നിലവിലെ ചെയര്‍മാനായ സര്‍ റാല്‍ഫ് സ്‌പെത്തിന്റെ പിന്‍ഗാമിയായി നിയമിതനാകും. 2025 ഓഗസ്റ്റ് 22 ന് നടക്കാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) ഡയറക്ടറായി വീണ്ടും നിയമനം തേടില്ലെന്ന് സര്‍ റാല്‍ഫ് ബോര്‍ഡിനെ അറിയിച്ചിരുന്നു. വാര്‍ഷിക പൊതുയോഗത്തിന്റെ സമാപനത്തില്‍ അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി സ്ഥാനമൊഴിയും.
ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി സുദര്‍ശന്‍ വേണു ചുമതലയേല്‍ക്കും
2025 ഓഗസ്റ്റ് 25 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ സുദര്‍ശന്‍ വേണുവിനെ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി നിയമിക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു
New Update