സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2025 മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പ്രഖ്യാപിച്ചു. ഈ മാസം മൊത്തം 1,28,896 യൂണിറ്റുകള്‍ വിറ്റഴിഞ്ഞു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 1,11,512 യൂണിറ്റുകളെ അപേക്ഷിച്ച് 16 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്നാണ് കണക്കുകള്‍.മുകളില്‍ പറഞ്ഞ സംഖ്യകളില്‍ ആഭ്യന്തര വിപണിയില്‍ വിറ്റ 1,07,780 യൂണിറ്റുകളും ഉള്‍പ്പെടുന്നു. 2024 മെയ് മാസത്തില്‍ വിറ്റ 92,032 യൂണിറ്റുകളെ അപേക്ഷിച്ച് 17 ശതമാനം വര്‍ധനവാണ് ഇത് സൂചിപ്പിക്കുന്നത്. കയറ്റുമതി സംഖ്യയില്‍ലും ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി, 21,116 യൂണിറ്റുകള്‍ കയറ്റി അയച്ചു, ഇത് 2024 മെയ് മാസത്തില്‍ കയറ്റുമതി ചെയ്ത 19,840 യൂണിറ്റുകളെ അപേക്ഷിച്ച് 8 ശതമാനം വര്‍ദ്ധനവാണ്.വില്‍പ്പനയ്ക്ക് പുറമേ, 2025 മെയ് മാസം ബ്രാന്‍ഡിന്റിനെ സംബന്ധിച്ചടുത്തോളം ഒരു പ്രധാനപ്പെട്ട മാസമായിരുന്നുകാരണം കമ്പനി ഗുഡ്ഗാവ് പ്ലാന്റില്‍ സുസുക്കി ഇ-ആക്സസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉത്പാദനം ആരംഭിച്ചിരുന്നു. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായ സുസുക്കി ആക്സസിന്റെ പുതിയ റൈഡ് കണക്ട് ടിഎഫ്ടി പതിപ്പ് അവതരിപ്പിച്ചുകൊണ്ട് കമ്പനി ഉല്‍പ്പന്ന ശ്രേണി മെച്ചപ്പെടുത്തി, കൂടാതെ ഒബിഡി-2ബി മാനദണ്ഡങ്ങള്‍ പാലിക്കുന്ന സുസുക്കി അവെനിസും പുറത്തിറക്കി. അതേസമയം, എസ്എംഐപിഎല്‍ ഹരിയാനയിലെ ഖാര്‍ഖോഡയില്‍ ഒരു പുതിയ നിര്‍മ്മാണ പ്ലാന്റിന്റെ നിര്‍മ്മാണം ആരംഭിച്ചു, കമ്പനിയുടെ ഉല്‍പാദന ശേഷിയുടെ വികാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യക്ക് മെയില്‍ 16 ശതമാനം വളര്‍ച്ച
ഈ മാസം മൊത്തം 1,28,896 യൂണിറ്റുകള്‍ വിറ്റഴിഞ്ഞു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 1,11,512 യൂണിറ്റുകളെ അപേക്ഷിച്ച് 16 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്നാണ് കണക്കുകള്‍
New Update