ടാറ്റ ഹാരിയര്‍ ഇവി ജൂണ്‍ 3 ന് ലോഞ്ച് ചെയ്യും

വ്യത്യസ്ത അവസരങ്ങളില്‍ ഇലക്ട്രിക് എസ്യുവി നിരവധി തവണ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

author-image
Sneha SB
New Update
TATA


ടാറ്റ മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയില്‍ ഹാരിയര്‍ ഇവി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. വ്യത്യസ്ത അവസരങ്ങളില്‍ ഇലക്ട്രിക് എസ്യുവി നിരവധി തവണ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടിയാഗോ.ഇവ്, ടിഗോര്‍.ഇവ്. പഞ്ച്.ഇവ്, നെക്സോണ്‍.ഇവ് തുടങ്ങിയ മോഡലുകളുമായി ചേരുന്ന ബ്രാന്‍ഡിന്റെ നിരയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹനമായിരിക്കും ഈ എസ്യുവി. ലോഞ്ച് ഇവന്റിന് മുന്നോടിയായി, ബ്രാന്‍ഡ് ഇവിയുടെ ഒരു ടീസര്‍ പുറത്തിറക്കി. ബ്രാന്‍ഡ് പുറത്തിറക്കിയ ഷോര്‍ട്ട് വീഡിയോ ക്ലിപ്പില്‍, ടാറ്റ ഹാരിയര്‍ ഇവി ഒരു മലയില്‍ കയറാന്‍ ശ്രമിക്കുന്നത് കാണാം. എന്നിരുന്നാലും, അത് വിജയിക്കുമോ ഇല്ലയോ എന്ന് വീഡിയോ വെളിപ്പെടുത്തുന്നില്ല.

OMEGA ARC പ്ലാറ്റ്ഫോമില്‍ നിന്ന് പരിഷ്‌ക്കരിച്ച ടാറ്റയുടെ പുതിയ 'acti.ev+ പ്ലാറ്റ്ഫോമാണ് ടാറ്റ ഹാരിയര്‍ ഇവിയെ പിന്തുണയ്ക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ആര്‍ക്കിടെക്ചര്‍, ഫ്‌ലാറ്റ് ഫ്‌ളോറും മെച്ചപ്പെട്ട ഇന്റീരിയര്‍ സ്പേസും വാഗ്ദാനം ചെയ്യുന്നു. മെച്ചപ്പെട്ട പെര്‍ഫോമന്‍സിനും സൗകര്യങ്ങള്‍ക്കുമായി എസ്യുവിയില്‍ ഓള്‍-വീല്‍ ഡ്രൈവും മള്‍ട്ടി-ലിങ്ക് റിയര്‍ സസ്പെന്‍ഷനും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗിക സ്പെസിഫിക്കേഷനുകള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെങ്കിലും, ഹാരിയര്‍ ഇവിക്ക് ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാനാകുമെന്നും ഡ്യുവല്‍-മോട്ടോര്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം ഉള്‍പ്പെടുമെന്നും കരുതുന്നു. നഗരത്തിലെ എന്‍വയോണ്‍മെന്റിലും ഓഫ്-റോഡ് സാഹചര്യങ്ങളിലും ഉപയോഗിക്കുന്നതിനായി ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

 

TATA New Launches Tata Harrier