പുതിയ ടാറ്റ കര്‍വ് വിപണിയില്‍

കര്‍വ് ഇ.വിയുടെ എക്‌സ് ഷോറൂം വില 17.49 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില ടാറ്റ മോട്ടോഴ്സ് സെപ്റ്റംബര്‍ 2 ന് വെളിപ്പെടുത്തുമെന്നാണ് വിവരം.

author-image
anumol ps
New Update
curvv

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


മുംബൈ:  കോംപാക്ട് എസ്.യു.വി വിഭാഗത്തിലെ ഏറ്റവും പുതിയ വാഹനം ടാറ്റ കര്‍വ് വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോര്‍സ്. ഇലക്ട്രിക് പതിപ്പുകള്‍ 45 കിലോവാട്ട് അവര്‍, 55 കിലോവാട്ട് അവര്‍ എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് പുതിയ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. കര്‍വ് ഇ.വിയുടെ എക്‌സ് ഷോറൂം വില 17.49 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില ടാറ്റ മോട്ടോഴ്സ് സെപ്റ്റംബര്‍ 2 ന് വെളിപ്പെടുത്തുമെന്നാണ് വിവരം.

ഈ സെഗ്മെന്റിലെ ഏറ്റവും വലിയ ബാറ്ററി പായ്ക്കുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന് നല്‍കിയിരിക്കുന്ന 123 കിലോവാട്ട് അവര്‍ മോട്ടോര്‍ 8.6 സെക്കന്‍ഡിനുള്ളില്‍ കര്‍വ് ഇ.വിയെ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മി വേഗത നേടാന്‍ പ്രാപ്തമാക്കും. ആറ് എയര്‍ബാഗുകള്‍, ഇ.എസ്.പി, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, കാല്‍നടയാത്രക്കാരുടെ സുരക്ഷയും ലെവല്‍ 2 അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും ഉറപ്പാക്കുന്നതിനുള്ള അക്കോസ്റ്റിക് അലേര്‍ട്ടുകള്‍ തുടങ്ങിയ സവിശേഷതകളുമായാണ് കര്‍വ് എത്തുന്നത്. 

Tata Motors tata curvv