/kalakaumudi/media/media_files/2025/08/31/tata-2025-08-31-11-01-14.jpg)
കൊച്ചി: ജീവനക്കാരുടെ ഗതാഗതത്തിനും യാത്രാവിനോദസഞ്ചാരത്തിനുമായി രൂപകല്‍പന ചെയ്ത പ്രീമിയം വാഹനമായ 9 സീറ്റര്‍ ടാറ്റ വിങ്ങര്‍ പ്ലസ് പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. 20.60 ലക്ഷം രൂപ (എക്സ്-ഷോറൂം, ന്യൂദല്‍ഹി) വിലയുള്ള പുതിയ മോഡല്‍ കൂടുതല്‍ സുഖകരവും വിശാലവുമായ യാത്രാ അനുഭവം നല്‍കുമെന്ന് കമ്പനി അറിയിച്ചു.
ക്രമീകരിക്കാവുന്ന സീറ്റുകള്‍, വ്യക്തിഗത എസി വെന്റുകള്‍, യുഎസ്ബി ചാര്‍ജിങ് പോയിന്റുകള്‍, വലിയ ലഗേജ് കമ്പാര്‍ട്ടുമെന്റ് തുടങ്ങിയ സൗകര്യങ്ങള്‍ വാഹനത്തിനുണ്ട്. മോണോകോക്ക് ചേസിസില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതായി ടാറ്റ മോട്ടോഴ്‌സ് വൈസ് പ്രസിഡന്റായ ആനന്ദ്. എസ് പറഞ്ഞു.