/kalakaumudi/media/media_files/2025/01/23/2eHmWV7kIjb7yNckmG1U.jpg)
Tesla X model
മുംബൈ: ടെസ്ലയുടെ മോഡല്‍ എക്‌സ് കേരളത്തില്‍ എത്തി. ക്രോസ്ഓവര്‍ എസ്‌യുവി മോഡലാണ് കേരളത്തില്‍ എത്തിച്ചിരിക്കുന്നത്. ജെയിന്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന സമ്മിറ്റ് ഓഫ് ഫ്യൂചര്‍ 2025 പ്രചരണത്തിന്റെ ഭാഗമായി ജെയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ടോം ജോസഫാണ് എക്‌സ് കേരളത്തില്‍ എത്തിച്ചത്. ഫ്യൂച്ചര്‍ എന്ന റജിസ്‌ട്രേഷന്‍ നമ്പറുമാണ് വാഹനത്തിന്. കാര്‍നെറ്റ് വഴി കേരളത്തില്‍ എത്തിച്ച വാഹനം ആറുമാസം ഇവിടെ ഉപയോഗിക്കാന്‍ അനുമതിയുണ്ട്.
ലണ്ടനില്‍ നിന്നും എയര്‍ കാര്‍ഗോ വഴിയാണ് ടെസ്ല എക്‌സ് എത്തിച്ചത്. ടെസ്ലയുടെ എസ്‌യുവിയുടെ 2024 മോഡലാണ്. 2015 ല്‍ ടെസ്‌ല വിപണിയിലെത്തിച്ച വാഹനമാണ് മോഡല്‍ എക്‌സ്. ടെസ്‌ലയുടെ ജനപ്രിയ കാറുകളിലൊന്നാണ്. മുന്നില്‍ സാധാരണ രീതിയില്‍ തുറക്കുന്ന ഡോറുകളുമാണ് പിന്നില്‍ താഴെനിന്നു മുകളിലേക്കു തുറക്കുന്ന ഫാല്‍ക്കണ്‍ ഡോറുകളുമാണ്. ഒറ്റചാര്‍ജില്‍ 358 മൈല്‍ (576 കിലോമീറ്റര്‍) സഞ്ചരിക്കും ഈ ക്രോസ് ഓവര്‍ എസ്‌യുവി.