ഇലക്ട്രിക് വാഹനവിപണി കുതിച്ചുയരുകയാണ്.നിരവധി പുതിയ ഉത്പ്പന്നങ്ങള്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാര്‍ ലോഞ്ച് ചെയ്തു കഴിഞ്ഞാല്‍ ടിയാഗോ ഇവിയും കോമെറ്റ് ഇവിയുമായിരിക്കും പ്രധാന എതിരാളികള്‍.പരീക്ഷണത്തിനിടെ റെനോ ക്വിഡ് ഇവിയെ ഇന്ത്യയില്‍ കണ്ടെത്തയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Y ആക്രിതിയിലുളള രൂപകല്‍പ്പനയാണ് ഒരു പ്രത്യേകത.പിന്നെ മറ്റൊരു പ്രധാന വിശദാംശമാണ് യൂണിറ്റിലെ സ്റ്റീല്‍ വീലുകളിലെ സാന്നിധ്യം.തേര്‍ഡ് ജനറേഷന്‍ ഡസ്റ്റര്‍ , ബോറിയല്‍ 7 സീറ്റര്‍ എസ്യുവി,ഒരു എ സെഗ്മെന്റ് ഇവി,എന്നിവയുള്‍പ്പടെ ഇന്ത്യന്‍ വിപണിയിലെ മൂന്ന പ്രധാന ഉത്പന്നങ്ങള്‍ റെനോ സ്ഥിരീകരിച്ചു.വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ പേര് നിര്‍മ്മാതാക്കള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.അതിന്റെ സെഗ്മെന്റ് കണക്കിലെടുക്കുമ്പോള്‍ അത് ക്വിഡ് ഇവി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല.
ഡാസിയ സ്പ്രിംഗ് ഇവിയെ പോലെ, ഇലക്ട്രിക് ക്വിഡിന് 26.8kWh ബാറ്ററി പായ്ക്കും 44bhp, 64bhp എന്നീ രണ്ട് ഇലക്ട്രിക് മോട്ടോര്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് സജ്ജീകരണങ്ങളും ഒറ്റ ചാര്‍ജില്‍ പരമാവധി 220 കിലോമീറ്റര്‍ ദൂരം നല്‍കും. ചെറിയ ഇലക്ട്രിക് മോട്ടോര്‍ എന്‍ട്രി ലെവല്‍, മിഡ്-സ്‌പെക്ക് ട്രിമ്മുകളില്‍ ലഭ്യമാകും, അതേസമയം കൂടുതല്‍ ശക്തമായ മോട്ടോര്‍ ഉയര്‍ന്ന ട്രിമ്മുകള്‍ക്കായി നീക്കിവയ്ക്കും. ക്വിഡ് ഇവിയില്‍ സ്റ്റാന്‍ഡേര്‍ഡ് 7kW AC, 30kW DC ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവ പിന്തുണയ്ക്കും. 7kW വാള്‍ ബോക്‌സ് ചാര്‍ജര്‍ ഉപയോഗിച്ച്, 20% മുതല്‍ 100% വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 4 മണിക്കൂര്‍ എടുക്കും. 30kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 45 മിനിറ്റിനുള്ളില്‍ 20% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും.ഇന്ത്യയില്‍, ഈ കാറിന് 26.8 kWh ബാറ്ററി പായ്ക്ക് ലഭിക്കും, ഒറ്റ ചാര്‍ജില്‍ 220 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇതിന് കഴിയും.നിലവില്‍ റെനോ ക്വിഡ് പെട്രോള്‍ പതിപ്പിന്റെ വില 4.70 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്