ഹ്യുണ്ടായ് ഗ്രാന്‍ഡ് i10 നിയോസ്

മൈലേജിന്റെ കാര്യത്തിലേക്ക് വന്നാല്‍ ഗ്രാന്‍ഡ് i10 നിയോസിന്റെ പെട്രോള്‍ മാനുവല്‍, ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 18 കിലോമീറ്റര്‍ മൈലേജും സിഎന്‍ജി വേരിയന്റുകള്‍ക്ക് 27 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യണ്ടായി അവകാശപ്പെടുന്നത്. ഒന്നാന്തരം ഫീച്ചറുകളും മത്സരാധിഷ്ഠിത വിലയും മികച്ച ഇന്റീരിയര്‍ സ്‌പേസും ചേര്‍ന്ന മികച്ചൊരു ഫാമിലി കാറായാണ് ഹ്യുണ്ടായി നിയോസ് അറിയപ്പെടുന്നത്.

author-image
Biju
New Update
sG

പുതുവര്‍ഷം പിറന്നതോടെ വാഹനങ്ങള്‍ക്കെല്ലാം വില വര്‍ധിപ്പിക്കുന്ന ട്രെന്‍ഡിനും തുടക്കമായിരിക്കുകയാണ്. ബ്രാന്‍ഡ് തിരിവുകളില്ലാതെ തന്നെ രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം തങ്ങളുടെ മോഡല്‍ നിരയില്‍ വില പരിഷ്‌ക്കാരവുമായി മുമ്പോട്ട് പോവുകയാണ്. മാരുതി സുസുക്കി (Maruti Suzuki), ഹ്യുണ്ടായി (Hyundai), മഹീന്ദ്ര (Mahindra), ടാറ്റ (Tata), എംജി (MG), ടൊയോട്ട (Toyota), കിയ (Kia) തുടങ്ങിയവരെല്ലാം വാഹനങ്ങളുടെ പുതുവിലയുമായി രംഗത്തെത്തിയവരില്‍ പ്രധാനിയാണ്. വെന്യു എന്‍-ലൈന്‍, ഗ്രാന്‍ഡ് i10 നിയോസ് എന്നിവയില്‍ നടപ്പിലാക്കിയ വില വര്‍ധനവ് എത്രയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി.

ഈ ജനപ്രിയ ഹ്യുണ്ടായി കാറുകള്‍ വാങ്ങാനിരുന്നവര്‍ ഇനി മുതല്‍ എത്രത്തോളം കൂടുതല്‍ പണം നല്‍കേണ്ടിവരുമെന്ന കാര്യത്തിലേക്ക് വരാം. ആദ്യം കമ്പനിയടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ഗ്രാന്‍ഡ് i10 നിയോസിന്റെ പരിഷ്‌ക്കാരത്തിലേക്ക് കടക്കാം. എറ, മാഗ്‌ന, സ്പോര്‍ട്സ്, സ്പോര്‍ട്സ് (O), ആസ്റ്റ എന്നിങ്ങനെ വ്യത്യസ്തമായ അഞ്ച് വേരിയന്റുകളില്‍ വിപണിയിലെത്തുന്ന മോഡലിന് 6,000 രൂപയാണ് ഇനി മുതല്‍ അധികം മുടക്കേണ്ടി വരിക.

i10 നിയോസിന്റെ സിഎന്‍ജി വേരിയന്റുകള്‍ ഒഴികെ എല്ലാ വേരിയന്റുകളിലും 6,000 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് ഇത് ബാധകമാണ്. ഡ്യുവല്‍-ടോണ്‍ വേരിയന്റുകള്‍ക്കും 6,000 രൂപ കൂടും. സിഎന്‍ജി വേരിയന്റുകളെ വര്‍ധനവില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടില്ല കേട്ടോ. മാഗ്‌ന സിഎന്‍ജിക്കാണ് ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ് സമ്മാനിച്ചിരിക്കുന്നത്. ഒരു കരുണയുമില്ലാതെ 15,200 രൂപയോളമാണ് മോഡലിനായി കൂട്ടിയിരിക്കുന്നത്.

നേരത്തെ 7.68 ലക്ഷം രൂപയായിരുന്ന ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിന്റെ മാഗ്‌ന സിഎന്‍ജിക്ക് ഇനി മുതല്‍ 7.83 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക. അതേസമയം സ്പോര്‍ട്സ് സിഎന്‍ജി വേരിയന്റിന് 6,700 രൂപയുടെ വില വര്‍ധനവും ലഭിച്ചു. നേരത്തെ 8.23 ലക്ഷം രൂപയായിരുന്ന ഹാച്ച്ബാക്ക് മോഡല്‍ ഇനി മുതല്‍ 8.29 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി കൊടുത്താല്‍ മാത്രമേ വീട്ടിലെത്തിക്കാനാവൂ.

i10 നിയോസ് സ്പോര്‍ട്സ് (O) മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ യഥാക്രമം 7.72 ലക്ഷം രൂപയും 8.29 ലക്ഷം രൂപയും എന്ന മുന്‍ വിലയില്‍ തന്നെ ലഭ്യമാകും. 2025 ഫെബ്രുവരിയിലെ വില വര്‍ധനവോടെ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിന്റെ മൊത്തത്തിലുള്ള വില 5.98 ലക്ഷം മുതല്‍ 8.62 ലക്ഷം രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്. 83 bhp പവറില്‍ പരമാവധി 113.8 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ കാപ്പ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് i10 നിയോസിന്റെ ഹൃദയം.

5-സ്പീഡ് മാനുവല്‍, സ്മാര്‍ട്ട് ഓട്ടോ എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും കോംപാക്ട് ഹാച്ച്ബാക്കിന് ലഭിക്കും. ബൈ-ഫ്യുവല്‍ സിഎന്‍ജി വേരിയന്റില്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമേ ലഭ്യമാകൂ. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, പെര്‍ഫോമന്‍സ് കണക്കുകളിലും മാറ്റമുണ്ടാവും. അതായത് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസില്‍ ഓടുമ്പോള്‍ കാറഇന് 69 bhp കരുത്തില്‍ 95.2 Nm torque ആണ് നല്‍കാനാവുക.

മൈലേജിന്റെ കാര്യത്തിലേക്ക് വന്നാല്‍ ഗ്രാന്‍ഡ് i10 നിയോസിന്റെ പെട്രോള്‍ മാനുവല്‍, ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 18 കിലോമീറ്റര്‍ മൈലേജും സിഎന്‍ജി വേരിയന്റുകള്‍ക്ക് 27 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യണ്ടായി അവകാശപ്പെടുന്നത്. ഒന്നാന്തരം ഫീച്ചറുകളും മത്സരാധിഷ്ഠിത വിലയും മികച്ച ഇന്റീരിയര്‍ സ്‌പേസും ചേര്‍ന്ന മികച്ചൊരു ഫാമിലി കാറായാണ് ഹ്യുണ്ടായി നിയോസ് അറിയപ്പെടുന്നത്.

കാറിന് സ്റ്റാന്‍ഡേര്‍ഡായി മൂന്ന് വര്‍ഷത്തെ അല്ലെങ്കില്‍ 1 ലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ പോലെ തന്നെ ഏതാണ് ആദ്യം വരുന്നത് എന്നത് കണക്കാക്കിയാണ് വാറണ്ടി ബാധകമാവുക. എല്ലാ ഹ്യുണ്ടായി കാറുകളേയും പോലെ തന്നെ മേഡേണ്‍ ഫീച്ചറുകള്‍ കുത്തിനിറച്ചാണ് കോംപാക്ട് ഹാച്ചിന്റെയും വരവ്. 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, റിയര്‍ എസി വെന്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയെല്ലാം കാറിലുണ്ട്.

 

big offer for hundai india hundai latest news hundayi suv