2025-ല്‍ പിറവിയെടുത്ത തകര്‍പ്പന്‍ ഇലക്ട്രിക് എസ്യുവികളെക്കുറിച്ച് അറിയാം

ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ജനപ്രിയ മിഡ്-സൈസ് എസ്യുവിയായ ഹാരിയറിനേയും ഇലക്ട്രിക് യുഗത്തിലേക്ക് കൊണ്ടുവന്നത് ഈ വര്‍ഷമായിരുന്നു. പുതിയ ആക്ടി ഡോട്ട് ഇവി പ്ലസ് ഇവി പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച മോഡല്‍ വലിയ തരംഗമാവുകയും ചെയ്തിരുന്നു

author-image
Biju
New Update
suv 2025

ഇലക്ട്രിക് കാറുകള്‍ക്കുള്ള ആവശ്യം ഇന്ത്യയില്‍ ഏറിവരികയാണ്. സെഗ്മെന്റും വിലയും നോക്കാതെ തന്നെ പലരും ഇവികളിലേക്ക് വേഗത്തില്‍ ചേക്കേറിത്തുടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ വാഹന നിര്‍മാതാക്കള്‍ക്ക് വിശ്രമമില്ലാത്തൊരു വര്‍ഷമാണ് കടന്നുപോയത്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിയ വര്‍ഷം കൂടിയായിരുന്നു 2025. പ്രത്യേകിച്ച് എസ്യുവി മോഡലുകളാണ് ഇത്തവണ കളംനിറഞ്ഞത് എന്നുപറഞ്ഞാലും തെറ്റില്ല. 

വോള്‍വോ EX30

സുരക്ഷയിലും പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രീമിയം കോംപാക്റ്റ് ഇലക്ട്രിക് എസ്യുവിയായാണ് വോള്‍വോ EX30 ഇന്ത്യയിലെത്തിയത്. ഇന്ത്യ-സ്‌പെക്ക് മോഡലില്‍ 69 kWh ലിഥിയം-അയണ്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്, ഏകദേശം 272 bhp കരുത്തും 343 Nm torque ഉം ഉത്പാദിപ്പിക്കുന്ന പിന്‍വശത്ത് ഘടിപ്പിച്ച മോട്ടോറും ഇതില്‍ ഉള്‍പ്പെടുന്നു. 480 കിലോമീറ്റര്‍ വരെ WLTP റേഞ്ച് വോള്‍വോ അവകാശപ്പെടുന്നു, അതേസമയം 0-100 kmph ആക്‌സിലറേഷന്‍ ഏകദേശം 5.3 സെക്കന്‍ഡ് എടുക്കും. ഉയര്‍ന്ന ഔട്ട്പുട്ട് DC ചാര്‍ജര്‍ ഉപയോഗിച്ച് ഏകദേശം 28 മിനിറ്റിനുള്ളില്‍ 10-80 ശതമാനം ചാര്‍ജ് ചെയ്യാന്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ അനുവദിക്കുന്നു.

ടാറ്റ ഹാരിയര്‍ ഇവി

ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ജനപ്രിയ മിഡ്-സൈസ് എസ്യുവിയായ ഹാരിയറിനേയും ഇലക്ട്രിക് യുഗത്തിലേക്ക് കൊണ്ടുവന്നത് ഈ വര്‍ഷമായിരുന്നു. പുതിയ ആക്ടി ഡോട്ട് ഇവി പ്ലസ് ഇവി പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച മോഡല്‍ വലിയ തരംഗമാവുകയും ചെയ്തിരുന്നു. 65 kWh, 75 kWh ബാറ്ററി പായ്ക്കുകള്‍ വാഗ്ദാനം ചെയ്യുന്ന മോഡലിന് ഫുള്‍ ചാര്‍ജില്‍ 627 KM വരെ റേഞ്ചും നല്‍കാനാവുമെന്നതാണ് ഹൈലൈറ്റ്. റിയര്‍-വീല്‍-ഡ്രൈവ്, ഓള്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷനുകളിലും ഹാരിയര്‍ ഇവി വാങ്ങാനാവും. 21.49 ലക്ഷം മുതലാണ് വില തുടങ്ങുന്നത്.
ഹ്യുണ്ടായി ക്രെറ്റ ഇവി

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവികളില്‍ ഒന്നായ ഹ്യുണ്ടായി ക്രെറ്റയും ഈ വര്‍ഷം ഇലക്ട്രിക് വേഷത്തില്‍ വിപണിയിലെത്തിയിരുന്നു. 42 kWh, 51.4 kWh ബാറ്ററി പായ്ക്കുകളില്‍ വിപണനത്തിന് എത്തിയ മോഡല്‍ ഫുള്‍ ചാര്‍ജില്‍ 420 കിലോമീറ്റര്‍ മുതല്‍ 510 കിലോമീറ്റര്‍ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. വേരിയന്റിനെ ആശ്രയിച്ച്കൂടാതെ DC ഫാസ്റ്റ് ചാര്‍ജിംഗിലൂടെ ഏകദേശം 58 മിനിറ്റുകൊണ്ട് ക്രെറ്റ ഇവി ചാര്‍ജ് ചെയ്യാനും സാധിക്കും. 18.02 ലക്ഷമാണ് ഹ്യുണ്ടായിയുടെ ഇലക്ട്രിക് എസ്യുവിക്ക് വരുന്ന വില.

മഹീന്ദ്ര XEV 9S

ഈ വര്‍ഷം ഇലക്ട്രിക് എസ്യുവി വിപണിയെ കളറാക്കിയ മോഡലാണ് മഹീന്ദ്ര XEV 9S. 7-സീറ്റര്‍ ഫോര്‍മാറ്റ് നല്‍കുന്ന രാജ്യത്തെ ആദ്യത്തെ മാസ്മാര്‍ക്കറ്റ് എസ്യുവിയായി ഇതിനെ വിശേഷിപ്പിക്കാം. 59 kWh, 70 kWh, 79 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇവയെല്ലാം ആജീവനാന്ത ബാറ്ററി വാറണ്ടിയോടെയാണ് വരുന്നത്. ബാറ്ററി പായ്ക്കിനെയും വേരിയന്റിനെയും ആശ്രയിച്ച് ഏകദേശം 521 കിലോമീറ്റര്‍ മുതല്‍ 679 കിലോമീറ്റര്‍ വരെ റേഞ്ചും ഇവി നല്‍കും. വില ആരംഭിക്കുന്നത് 19.95 ലക്ഷം മുതലാണ്.


വിന്‍ഫാസ്റ്റ് VF7

വിയറ്റ്‌നാമീസ് ഇവി ബ്രാന്‍ഡായ വിന്‍ഫാസ്റ്റ് ഈ വര്‍ഷം ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് VF7 എന്ന കിടിലന്‍ മോഡലുമായിട്ടാണ്. 70.8-75.3 kWh ശ്രേണിയില്‍ ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് (LFP) ബാറ്ററിയുള്ള സിംഗിള്‍-മോട്ടോര്‍, ഡ്യുവല്‍-മോട്ടോര്‍ വേരിയന്റുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. 438 കിലോമീറ്റര്‍ മുതല്‍ 532 കിലോമീറ്റര്‍ വരെ റേഞ്ചുള്ള ഇവിയില്‍ ലെവല്‍-2 ADAS പോലുള്ള കിടിലന്‍ ഫീച്ചറുകളും കൊടുത്തിട്ടുണ്ട്. 20.89 ലക്ഷം മുതലാണ് VF7 ഇലക്ട്രിക് എസ്യുവിക്ക് വരുന്ന എക്‌സ്‌ഷോറൂം വില.

വിന്‍ഫാസ്റ്റ് VF6

VF7 ഇവിയേക്കാള്‍ ചെറുതായ VF6 ഒരു കോംപാക്ട് ഇലക്ട്രിക് എസ്യുവിയാണ് രൂപമെടുത്തിരിക്കുന്നത്. സാധാരണയായി 59.6 kWh ബാറ്ററി പായ്ക്കാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട്-മോട്ടോര്‍ സജ്ജീകരണവും ഫാസ്റ്റ്-ചാര്‍ജിംഗ് ശേഷിയും ചേര്‍ന്ന് ഏകദേശം 468 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യാനും യോഗ്യമാണ്. വിലയായാലും ആരേയും ആകര്‍ഷിക്കുന്ന വിധത്തിലാണ് വിയറ്റ്നാമീസ് ബ്രാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. 16.49 ലക്ഷം മുതലാണ് ഇതിന്റെ പ്രാരംഭ വില വരുന്നത്.