/kalakaumudi/media/media_files/2025/08/10/tvs-2025-08-10-12-41-17.jpg)
ടിവിഎസ് തങ്ങളുടെ ടിവിഎസ് എം1-എസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ടീസര്‍ പുറത്തിറക്കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് ഈ സ്‌കൂട്ടറില്‍ 150 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും എന്ന് കമ്പനി പറയുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പായ അയോണ്‍ മൊബിലിറ്റിയുമായി സഹകരിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്.
അതേസമയം ഈ സ്‌കൂട്ടര്‍ ഉടന്‍ തന്നെ ഇന്തോനേഷ്യയില്‍ ലോഞ്ച് ചെയ്യും. ഈ സ്‌കൂട്ടര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല. ഏഴ് ഇഞ്ച് കളര്‍ ഡിസ്പ്ലേ, സ്മാര്‍ട്ട് കണക്റ്റിവിറ്റി, റിവേഴ്സ് മോഡ്, റൈഡിംഗ് മോഡുകള്‍, ഡിആര്‍എല്ലുകളുള്ള ഇരട്ട എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, കീലെസ് ഓപ്പറേഷന്‍ തുടങ്ങിയ നിരവധി നൂതന സവിശേഷതകള്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിലുണ്ട്.
12.5 കിലോവാട്ട് പീക്ക് ഔട്ട്പുട്ടുള്ള ശക്തമായ ഒരു ഇലക്ട്രിക് മോട്ടോര്‍ ഇതിനുണ്ട്. ഇത് 45 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നു. ഈ മോട്ടോര്‍ വെറും 3.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 50 കിലോമീറ്റര്‍ / മണിക്കൂര്‍ വരെ വേഗത കൈവരിക്കും. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 105 കിലോമീറ്ററാണ്.