/kalakaumudi/media/media_files/2025/11/06/tvs-orbiter-launch-in-kochi-2025-11-06-13-19-50.jpg)
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗത്തിലെ ആഗോള മുന്‍നിരക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ ഏറ്റവും പുതിയ വൈദ്യുത വാഹനമായ ടിവിഎസ് ഓര്‍ബിറ്റ് കേരള വിപണിയില്‍ അവതരിപ്പിച്ചു.
ദൈനംദിന യാത്രകളെ പുനര്‍നിര്‍വചിക്കുന്ന വിധത്തില്‍ രൂപകല്‍പന ചെയ്ത ടിവിഎസ് ഓര്‍ബിറ്റര്‍ ഈ വിഭാഗത്തിലെ നിരവധി സവിശേഷതകളോടെയാണ് എത്തിയിരിക്കുന്നത്. 158 കിലോമീറ്റര്‍ ഐഡിസി റേഞ്ച്, ക്രൂസ് കണ്‍ട്രോള്‍, 34 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ആധുനിക കണക്ടഡ് സംവിധാനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മേഖലയില്‍ ആദ്യമായി 14 ഇഞ്ച് ഫ്രണ്ട് വീല്‍ അവതരിപ്പിച്ച് ഈ സ്‌കൂട്ടര്‍ അതുല്യമായ സൗകര്യവും പ്രകടനവും നല്‍കുന്നു.
കണക്ടഡ് മൊബൈല്‍ ആപ്പ്, മുന്നിലെ വൈസറുമായുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, കളര്‍ എല്‍ഇഡി ക്ലസ്റ്ററും ഇന്‍കമിങ് കോള്‍ ഡിസ്‌പ്ലേയും തുടങ്ങി ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്ന നിരവധി സവിശേഷതകളുമായാണ് ടിവിഎസ് ഓര്‍ബിറ്ററിലുണ്ട്. പിഎം ഇ-ഡ്രൈവ് ഉള്‍പ്പെടെയുള്ള കൊച്ചിയിലെ എക്‌സ്-ഷോറൂം വില 1,04,600 രൂപ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
