കിയ ഇന്ത്യയുടെ വാഹന കയറ്റുമതിയില്‍ വര്‍ധനവ്

2019 മുതല്‍ ആഗോളതലത്തില്‍ 2,55,133 യൂണിറ്റുകളാണ് ഇന്ത്യയിലെ അനന്തപുര്‍ പ്ലാന്റില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്തത്

author-image
anumol ps
Updated On
New Update
kia

പ്രതീകാത്മക ചിത്രം

 

 

ന്യൂഡല്‍ഹി: കാര്‍ നിര്‍മാതാക്കളായ കിയ ഇന്ത്യയുടെ വാഹന കയറ്റുമതിയില്‍ വര്‍ധനവ്. ഇന്ത്യയില്‍ നിന്നുള്ള കാര്‍ കയറ്റുമതി രണ്ടര ലക്ഷം പിന്നിട്ടു. 2019 മുതല്‍ ആഗോളതലത്തില്‍ 2,55,133 യൂണിറ്റുകളാണ് ഇന്ത്യയിലെ അനന്തപുര്‍ പ്ലാന്റില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്തത്. ദക്ഷിണാഫ്രിക്ക, ചിലി, പരഗ്വായ്, ലാറ്റിന്‍ അമേരിക്ക അടക്കം ആഗോളതലത്തില്‍ നൂറിലേറെ കയറ്റുമതി വിപണികളാണ് കമ്പനിക്കുള്ളത്. കമ്പനിയുടെ മൊത്തം കയറ്റുമതിയുടെ 59 ശതമാനവും സെല്‍റ്റോസാണ്. സൊണറ്റ് 34 ശതമാനവും കാരന്‍സ് ഏഴ് ശതമാനവുമാണ്.

Kia India vehicle export