മിസ്സ്‌ & മിസ്സിസ് കേരള ബോൾഡ് & ബ്യൂട്ടിഫുൾ ബ്രാൻഡ് അംബാസഡർ ആയി ഡോ. മീനു പ്രസന്നൻ

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 12 മിസ് മത്സരാർത്ഥികളും 12 മിസ്സിസ് മത്സരാർത്ഥികളും ഗ്രാൻഡ്ഫിനാലെയിൽ പങ്കെടുത്തു

author-image
Honey V G
New Update
dsdvhh

തൃശ്ശൂർ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പീഡിയാട്രിക് ഡെന്റൽ സ്പെഷ്യലിസ്റ്റായി സേവനം അനുഷ്ഠിക്കുന്ന ഡോ. മീനു പ്രസന്നൻ ആരോഗ്യരംഗത്ത് മാത്രമല്ല,അക്കാദമിക് മേഖലയിലും കഴിവുകൾ തെളിയിച്ചിട്ടുണ്ട്.പോസ്റ്റ് ഗ്രാജുവേഷൻ സമയത്ത് കേരള ഹെൽത്ത് സയൻസസ് യൂണിവേഴ്സിറ്റിയിലെ ഗോൾഡ് മെഡലിസ്റ്റ് എന്ന നേട്ടം അവർ നേടിയിട്ടുണ്ട്.

sdghhhbbb

ഡോ. മീനുവിന്റെ ജീവിതയാത്രയ്ക്ക് പിന്തുണയായിരിക്കുന്ന ഭർത്താവ് ഡോ. ഡിലു ഡേവിസ് ചക്കാലക്കൽ തൃശ്ശൂർ പി.എസ്.എം ഡെന്റൽ കോളേജിലെ പ്രൊഫസറാണ്. 

nrjrjrjjrjj

എക്സ്പ്രഷൻസ് മീഡിയ അവതരിപ്പിച്ച മിസ് & മിസ്സിസ് കേരള ബോൾഡ് & ബ്യൂട്ടിഫുൾ സീസൺ 8 – മിസിസ്സ്‌ വിന്നർ ഡോ. മീനു പ്രസന്നൻ ഇനി മുതൽ ഷോയുടെ ബ്രാൻഡ് അംബാസഡർ കൂടി ആണ്. 

mfndn

എക്സ്പ്രഷൻസ് മീഡിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മിസ് & മിസ്സിസ് കേരള ബോൾഡ് & ബ്യൂട്ടിഫുൾ സീസൺ 8 നവംബർ 30-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മുതൽ രാത്രി 11.30 വരെ ഹയാത്ത് റീജൻസി, തൃശ്ശൂരിൽ വെച്ച് നടന്നു. 

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 12 മിസ് മത്സരാർത്ഥികളും 12 മിസ്സിസ് മത്സരാർത്ഥികളും ഗ്രാൻഡ്ഫിനാലെയിൽ പങ്കെടുത്തു. രണ്ടു വിഭാഗങ്ങളിലായി 12 ഓളം സബ്ടൈറ്റിലുകൾ എക്സ്പ്രഷൻസ് മീഡിയ കണ്ടസ്റ്റൻസിന് കൈമാറി.

മിസ്സ് മിസ്സിസ് കാറ്റഗറിയിലെ വിന്നേഴ്സിന് ബിഗ് ബോസ് സീസൺ 7 വിന്നർ ജിന്റോ പ്രഖ്യാപിച്ചു.

മിസ്സിന്റെ കിരീടം ബിഗ് ബോസ് സീസൺ 6 വിന്നർ ജിന്റോയും മിസ്സിസിന്റെ കിരീടം കഴിഞ്ഞ മിസ്സിസ് കേരള ബോൾഡ് & ബ്യൂട്ടിഫുൾ സീസൺ 7 വിന്നർ അഞ്ജലി പിള്ളയും അണിയിച്ചു.

മിസ് കേരള – വിജയികൾ ഷിഫാ ബാദുഷ (എറണാകുളം) 1st Runner-up: സൂര്യ (മലപ്പുറം) 2nd Runner-up: അംഗിത (വയനാട്) മിസിസ് കേരള – വിജയികൾ Winner & Brand Ambassador: ഡോ. മീനു പ്രസന്നൻ (തൃശ്ശൂർ) 1st Runner-up: അഖില സോമരാജൻ (തിരുവനന്തപുരം) 2nd Runner-up: അശ്വതി മനോജ് (കാസർകോട്)