വാര്‍ത്താ സമ്മേളനത്തില്‍ പങ്കജകസ്തൂരി ഹെര്‍ബല്‍സ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ സംസാരിക്കുന്നു. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അരുണ്‍ വിശാഖ് നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കിഷന്‍ ചന്ദ്, ശ്യാം കൃഷ്ണന്‍ എന്നിവര്‍ സമീപം.
തിരുവനന്തപുരം: മുന്‍നിര ഇന്ത്യന്‍ ആയുര്‍വേദിക് കമ്പനിയായ പങ്കജകസ്തൂരി ഹെര്‍ബല്‍സ് ഒരു കോടി ഉപഭോക്താക്കളെ സ്വന്തമാക്കി. പങ്കജകസ്തൂരിയുടെ പ്രധാന ഉത്പന്നമായ ബ്രീത്ത് ഈസി ഗ്രാന്യൂള്‍സാണ് ഈ സുവര്‍ണ നേട്ടം കരസ്ഥമാക്കിയത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദിക് കമ്പനിയാണ് പങ്കജകസ്തൂരി ഹെര്‍ബല്‍സ്.
വിപുലമായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ 17-ലധികം ഔഷധസസ്യങ്ങളും പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ച് തയ്യാറാക്കിയ ബ്രീത്ത് ഈസി ഗ്രാന്യൂളുകള്‍, ശ്വാസനാളത്തെ വികസിപ്പിക്കുന്നതിനും, ശ്വസന പ്രക്രിയ സുഗമമാക്കുന്നതിനുമായി സവിശേഷമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. അലര്‍ജികള്‍ക്കെതിരെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും, ബ്രോങ്കൈറ്റിസ്, ഇസിനോഫീലിയ, സൈനസൈറ്റിസ്, റൈനൈറ്റിസ് എന്നിവയില്‍ നിന്നും ആശ്വാസം നേടുവാനും പങ്കജകസ്തൂരി ബ്രീത്ത് ഈസി ഗ്രാന്യൂള്‍സ് സഹായകവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
മലേഷ്യയിലേക്കും യുഎഇയിലേക്കും പങ്കജകസ്തൂരി ആദ്യഘട്ടത്തില്‍ കയറ്റുമതി ആരംഭിച്ചിട്ടുണ്ട്. പിന്നീട് യുഎസ്എ, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.