കുതിപ്പ് തുടർന്ന് ഓഹരി വിപണി; ചരിത്രത്തിലാദ്യമായി സെൻസെക്സ് 80,000 പോയിൻ്റിലെത്തി

വ്യാപാരം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് വിപണിയിലെ കുതിപ്പ്.സെൻസെക്‌സ് 498.51 പോയിൻ്റും നിഫ്റ്റി 134.80 പോയിൻ്റുമാണ് ഉയർന്നത്.

author-image
Greeshma Rakesh
New Update
sensex

1st time history sensex hits 80000 point and mark nifty reaches fresh lifetime high

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: കുതിപ്പ് തുടർന്ന് ഓഹരി വിപണി.ചരിത്രത്തിലാദ്യമായി സെൻസെക്സ് 80,000 പോയിൻ്റിലെത്തി.അതെസമയം നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 24,292.15 പോയിന്റിലെത്തി.വ്യാപാരം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് വിപണിയിലെ കുതിപ്പ്.സെൻസെക്‌സ് 498.51 പോയിൻ്റും നിഫ്റ്റി 134.80 പോയിൻ്റുമാണ് ഉയർന്നത്.

മഹീന്ദ്ര & മഹീന്ദ്രയാണ് സെൻസെക്സിൽ കുതിപ്പ് നടത്തുന്നത്. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതോടെ നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടായതാണ് ഇപ്പോഴത്തെ വിപണിയിലെ മുന്നേറ്റത്തിന് കാരണം. ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ ആറ് മാസക്കാലത്ത് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്.

2023 ഡിസംബറിലെ അവസാന വ്യാപാരദിനത്തിൽ 72,240.26 പോയിന്റിലായിരുന്ന സെൻസെക്‌സ് ആറ് മാസം കൊണ്ട് 9.40 ശതമാനം വളർച്ചയോടെ 79,032 പോയിന്റിലെത്തി. അതായത് ഇക്കാലയളവിൽ സെൻസെക്‌സ് കൂട്ടിച്ചേർത്തത് 6,792 പോയിന്റാണ്. നിഫ്റ്റി 10.49 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്.

 

Bussiness News nifty sensex