/kalakaumudi/media/media_files/2024/12/27/R08W2cZH9i11HsNsCzBc.jpg)
Representational Image
മുംബൈ: പുതുവര്‍ഷം വാഹനപ്രേമികളെ കാത്തിരിക്കുന്നത് വൈദ്യുത വാഹനങ്ങള്‍. 2025-ല്‍ വൈദ്യുത വാഹനങ്ങളില്‍ മാറ്റുരയ്ക്കാനുള്ള ഒരുക്കത്തിലാണ് വാഹന നിര്‍മാണ കമ്പനികള്‍. മാരുതി സുസുക്കി കൂടി ഇ.വി.യില്‍ അംഗത്തിനെത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇ-വിറ്റാരയുമായി മാരുതി കൂടി കളത്തിലിറങ്ങുന്നതോടെ വൈദ്യുത വാഹന വിപണിയില്‍ മത്സരം കടുക്കും.
15-20 ഓളം വൈദ്യുത കാര്‍ മോഡലുകളാണ് പുതുവര്‍ഷത്തില്‍ വിപണിയിലേക്കെത്താന്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 2024-ല്‍ 7-8 ഇ.വി. മോഡലുകള്‍ പുറത്തിറക്കിയ സ്ഥാനത്താണിത്. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യൂണ്ടായ്, എം.ജി. മോട്ടോഴ്സ് തുടങ്ങി വാഹനവിപണിയിലെ മുന്‍നിര കമ്പനികളെല്ലാം തന്നെ ഇ.വി. നിര ശക്തമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.2025ല്‍ മഹീന്ദ്രയില്‍നിന്ന് കാത്തിരിക്കുന്ന വൈദ്യുത വാഹനങ്ങള്‍ എക്സ്.യു.വി. 700 ഇ.വി. (എക്സ്.ഇ.വി. 7ഇ.), എക്സ്.യു.വി. 4എക്സ്.ഒ. ഇ.വി. (എക്സ്.ഇ.വി. 4ഇ.) എന്നിവയാണ്. ജനുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്പോയില്‍ എക്സ്.യു.വി. 700 ഇ.വി. അവതരിപ്പിച്ചേക്കും