പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേരളം സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്. 2.25 കോടി സഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. പ്രളയത്തിനും കൊവിഡിനും ശേഷം കേരളത്തിലെത്തിയ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2020-ലെ കോവിഡ് ലോക്ഡൗണില്‍ സഞ്ചാരികളുടെ വരവില്‍ 2023-ല്‍ 72.77 ശതമാനം ഇടിവാണുണ്ടായത്. എന്നാല്‍, 2021-ല്‍ ഇത് 42.56 ശതമാനം വര്‍ധിച്ചു. 2021-നെ അപേക്ഷിച്ച് 2022-ല്‍ സഞ്ചാരികള്‍ ഇരട്ടിയിലധികമായി. 152 ശതമാനമായിരുന്നു 2022-ലെ വര്‍ധന. കഴിഞ്ഞവര്‍ഷം 17.22 ശതമാനം വളര്‍ച്ചയാണ് നേടിയത്. 21,871,641 ആഭ്യന്തര സഞ്ചാരികളും 649,057 വിദേശ സഞ്ചാരികളുമാണ് കേരളത്തില്‍ എത്തിയത്.
ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ സര്‍വകാല റെക്കോഡാണ് സംസ്ഥാനത്തിന്. 2021 മുതല്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടായി. 2021-ലെ 75,37,617 ആയിരുന്നു ആഭ്യന്തര സഞ്ചാരികള്‍. 2023ല്‍ 1,88,67,414 ആയി ഉയര്‍ന്നു. 2019ല്‍ കോവിഡിനു മുന്‍പുള്ള 1,83,84,233 എന്ന ഏറ്റവും ഉയര്‍ന്ന സന്ദര്‍ശകരുടെ റെക്കോഡിനേക്കാള്‍ കൂടുതലാണിത്.