തൃശ്ശൂര്‍: ഗൃഹോപകരണ, ഇലക്ട്രോണിക് ഗാഡ്ജറ്റ് രംഗത്തെ മുന്‍നിര വ്യാപാര ശൃംഖലയായ 'ഗോപു നന്തിലത്ത് ജി മാര്‍ട്ട്' ഈ ഓണക്കാലത്ത് ലക്ഷ്യമിടുന്നത് 600 കോടി രൂപയുടെ വില്പന. വാര്‍ഷിക വില്പനയുടെ പകുതി വരുമിത്. ഈ വര്‍ഷവും തങ്ങള്‍ ഗംഭീരമായ ഓണാഘോഷമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്ന് ചെയര്‍മാന്‍ ഗോപു നന്തിലത്ത് പറഞ്ഞു.
'ബെന്‍സാ ബെന്‍സാ' ഓഫറിലൂടെ ഉത്പന്നങ്ങള്‍ വാങ്ങുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് മെഴ്‌സിഡസ് ബെന്‍സ് കാറാണ്. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേര്‍ക്ക് മാരുതി എസ്-പ്രസോ കാറും സമ്മാനമായി നല്‍കും. ഇക്കാലയളവിലുള്ള എല്ലാ ബില്ലുകളിലും ആകര്‍ഷകമായ ഓഫറുകളും ലഭ്യമാണ്.
വരുന്ന ഡിസംബറിനുള്ളില്‍ പുതുതായി 10 ഷോറൂമുകള്‍ ആരംഭിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഓരോ 30 കിലോമീറ്ററിലും ഒരു ഷോറൂം എന്നതാണ് ലക്ഷ്യം. നിലവിലുള്ള 1,200 കോടിയുടെ വാര്‍ഷിക വിറ്റുവരവ് അടുത്ത സാമ്പത്തിക വര്‍ഷത്തോടെ 1,600 കോടിയിലേക്കുയര്‍ത്തും.