/kalakaumudi/media/media_files/2025/11/17/apas-2025-11-17-08-34-38.jpg)
ദേശീയ അപസ്മാര ദിനാചരണത്തോട് അനുബന്ധിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികള്‍ വിശിഷ്ടാതിഥികളുടെയും, ഡോക്ടര്‍മ്മാരോടുമൊപ്പം
കോഴിക്കോട്: ദേശീയ അപസ്മാര ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ 'അപസ്മരത്തെ കുറിച്ചുള്ള അറിവിലെ ശരിയും തെറ്റും' ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ക്യാമ്പയിന്‍ ഉദ്ഘാടനം ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട് നിര്‍വ്വഹിച്ചു.
തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന ഒരു രോഗമാണ് അപസ്മാരം.
രോഗത്തെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കാനും രോഗലക്ഷണങ്ങളെക്കുറിച്ചും, നൂതന ചികിത്സയെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാനും വേണ്ടിയാണ് ഇത്തരം ക്യാമ്പുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടനുബന്ധിച്ച് നഗരത്തിലെ വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എല്‍ പി വിഭാഗത്തില്‍ പ്രൊവിഡന്‍സ് സ്‌കൂളിലെ അതിഥിയും യുപി വിഭാഗത്തില്‍ ലയോള സ്‌കൂളിലെ ദ്രുപത് ദേവ് എ.എനും, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഫറോക്ക് എഫ് എച്ച് എസ് സ്‌കൂളിലെ ഹംദാ ഫാത്തിമയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള സമ്മാനം ദാനം കാലിക്കറ്റ് എഫ്‌സി ടീം ഹെഡ് കോച്ച് എവര്‍ ഡെമാള്‍ഡെ, താരങ്ങളായ അജ്‌സല്‍, സോസ, ഹജ്മല്‍,റിച്ചാര്‍ഡ് തുടങ്ങിയവര്‍ ചേര്‍ന്ന് നല്‍കി. ക്യാമ്പയനുമായി ബന്ധപ്പെട്ട ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ഡോ. അഷ്‌റഫ് വി. വി, ഡോ.മുരളി കൃഷ്ണന്‍ വിപി ,ഡോ.അബ്ദുറഹിമാന്‍, ഡോ.ശ്രീകുമാര്‍ ടികെ, ഡോ. പൂര്‍ണ്ണിമ നാരായണന്‍ നമ്പ്യാര്‍, ഡോ.കൃഷ്ണപ്രിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
