തത്കാല്‍ ടിക്കറ്റിന് ആധാര്‍ നിര്‍ബന്ധം ജൂലൈ 1 മുതല്‍ നടപ്പിലാക്കും

ആധാര്‍ ബന്ധിപ്പിച്ച അക്കൗണ്ടുകള്‍ക്കു മാത്രമേ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ ജൂലൈ 1 മുതല്‍ തത്കാല്‍ ടിക്കറ്റ് ഇനി എടുക്കാന്‍ സാധിക്കുകയുളളൂ.15 മുതല്‍ ആധാര്‍ അധിഷ്ഠിത ഒടിപിയും തത്കാല്‍ ബുക്കിങ്ങിനു നിര്‍ബന്ധമാക്കും.

author-image
Sneha SB
Updated On
New Update
TATKAL TICKET

ന്യൂഡല്‍ഹി : തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് അടുത്ത മാസം മുതല്‍ എന്ന് റെയില്‍വേ തീ രുമാനിച്ചു.ആധാര്‍ ബന്ധിപ്പിച്ച അക്കൗണ്ടുകള്‍ക്കു മാത്രമേ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ ജൂലൈ 1 മുതല്‍ തത്കാല്‍ ടിക്കറ്റ് ഇനി എടുക്കാന്‍ സാധിക്കുകയുളളൂ.15 മുതല്‍ ആധാര്‍ അധിഷ്ഠിത ഒടിപിയും തത്കാല്‍ ബുക്കിങ്ങിനു നിര്‍ബന്ധമാക്കും.
കൗണ്ടറുകളില്‍നിന്നോ ഏജന്റുമാരില്‍നിന്നോ എടുക്കുന്ന തത്കാല്‍ ടിക്കറ്റുകള്‍ക്ക് യാത്രക്കാരന്‍ നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് എത്തുന്ന ഒടിപിയും 15 മുതല്‍ നിര്‍ബന്ധമാക്കും. ഇതുസംബന്ധിച്ച സര്‍ക്കുലര്‍റെയില്‍വേ പുറപ്പെടുവിച്ചിട്ടുണ്ട്.
ഏജന്റുമാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിലെ നിയന്ത്രണം കര്‍ശനമായി നടപ്പാക്കും.രാവിലെ 10 മുതല്‍ 10.30 വരെ എസി ടിക്കറ്റുകളും 11 മുതല്‍ 11.30 വരെ നോണ്‍ എസി ടിക്കറ്റുകളും ഏജന്റുമാര്‍ക്കു ബുക്ക് ചെയ്യാനാകില്ല.

ticket indian railway