അദാനി പോര്‍ട്‌സിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് ഗൗതം അദാനി

ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ നിര്‍മാണ - നടത്തിപ്പ് കമ്പനിയാണ് അദാനി സ്‌പോര്‍ട്‌സ്. ഇന്ത്യയിലാകെ 15 തുറമുഖങ്ങള്‍ കമ്പനിയുടെ നിയന്ത്രണത്തിലുണ്ട്.

author-image
Jayakrishnan R
New Update
adani



 

കൊച്ചി : ഗൗതം അദാനി , അദാനി പോര്‍ട്‌സ് ആന്‍ഡ് ഇക്കണോമിക് സോണിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. അദാനിയുടെ തീരുമാനം കമ്പനിയുടെ ബോര്‍ഡ് അംഗീകരിച്ചെന്നും പ്രാബല്യത്തില്‍ വന്നെന്നും കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു. ഇനിമുതല്‍ അദാനി കമ്പനിയുടെ നോണ്‍- എക്‌സ്‌ക്യൂട്ടീവ് ചെയര്‍മാനായി തുടരും. സ്ഥാനമാറ്റം അത്ര ഗൗരവതരമായ കാര്യമല്ലെന്ന നിലപാടിലാണ് കമ്പനി.

ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ നിര്‍മാണ - നടത്തിപ്പ് കമ്പനിയാണ് അദാനി സ്‌പോര്‍ട്‌സ്. ഇന്ത്യയിലാകെ 15 തുറമുഖങ്ങള്‍ കമ്പനിയുടെ നിയന്ത്രണത്തിലുണ്ട്. രാജ്യത്തെ തുറമുഖങ്ങളുടെ മൊത്തം ശേഷിയില്‍, 28% ഈ തുറമുഖങ്ങളുടേതാണ്.

അദാനി പോര്‍ട്‌സ് ഇക്കഴിഞ്ഞ ജൂണ്‍പാദത്തില്‍ 6% വളര്‍ച്ചയോടെ 3,315 കോടി രൂപയുടെ സംയോജിത ലാഭം നേടിയിരുന്നു. ചരക്കുനീക്കത്തിലെ വളര്‍ച്ച ലാഭവളര്‍ച്ചയ്ക്കും സഹായകമായി. മുന്‍വര്‍ഷത്തെ സമാനപാദ ലാഭം 3,113 കോടി രൂപയായിരുന്നു. വരുമാനം 31% ഉയര്‍ന്ന് 9,126 കോടി രൂപയിലെത്തി. അദാനി പോര്‍ട്‌സ് ഓഹരികള്‍ 0.65% ഉയര്‍ന്ന് 1,366.90 രൂപയിലാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്.

 

business