ശ്രീലങ്കയില്‍ വൈദ്യുതി ഉല്‍പാദനത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്; 20 വര്‍ഷത്തെ കരാറിന് അനുമതി

രാജ്യത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് അദാനി ഗ്രൂപ്പുമായി 20 വര്‍ഷത്തെ കരാറിന് ശ്രീലങ്കന്‍ മന്ത്രിസഭ അനുമതി നല്‍കി. കാറ്റാടിപ്പാടം സ്ഥാപിച്ച് 484 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാണ് അനുമതി. 

author-image
anumol ps
Updated On
New Update
adani group

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ വൈദ്യുതി ഉല്‍പാദനത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. പുനരുപയോഗ ഊര്‍ജ ഉത്പാദനക്കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജി പുതിയ പദ്ധതിയ്ക്ക് ഒരുങ്ങുന്നത്. രാജ്യത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് അദാനി ഗ്രൂപ്പുമായി 20 വര്‍ഷത്തെ കരാറിന് ശ്രീലങ്കന്‍ മന്ത്രിസഭ അനുമതി നല്‍കി. കാറ്റാടിപ്പാടം സ്ഥാപിച്ച് 484 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാണ് അനുമതി. 

നിലവില്‍ ശ്രീലങ്കയില്‍ ഒരു കിലോവോട്ടിന്റെ ഉത്പാദനച്ചെലവ് 39.02 ശ്രീലങ്കന്‍ രൂപയാണ്. അദാനിയില്‍ നിന്ന് 24.78 രൂപ നിരക്കിലായിരിക്കും ശ്രീലങ്ക വൈദ്യുതി വാങ്ങുകയെന്ന് ഊര്‍ജമന്ത്രി കാഞ്ചന വിജേശേഖര പറഞ്ഞു. അടുത്ത 25 വര്‍ഷത്തോടെ വൈദ്യുതി ഉത്പാദനം പൂര്‍ണമായും പുനരുപയോഗ ഊര്‍ജസ്രോതസ്സില്‍ നിന്നാക്കാനുള്ള ലക്ഷ്യമാണ് ശ്രീലങ്കയ്ക്കുള്ളത്. ഇതിന്റെ ഭാഗമായാണ് അദാനി ഗ്രീന്‍ എനര്‍ജിയുമായുള്ള സഹകരണം.

നിലവില്‍ 4,200 മെഗാവാട്ടാണ് ശ്രീലങ്കയുടെ ഊര്‍ജോത്പാദനം. അടുത്ത മൂന്ന് വര്‍ഷത്തിനകം പുനരുപയോഗ സ്രോതസ്സില്‍ നിന്ന് ഇതിലേക്ക് 2,800 മെഗാവാട്ട് കൂടി കൂട്ടിച്ചേര്‍ക്കും.

വടക്കന്‍ ശ്രീലങ്കയില്‍ 44.2 കോടി ഡോളറിന്റെ (ഏകദേശം 3,700 കോടി ഡോളര്‍) നിക്ഷേപത്തോടെയാണ് അദാനി ഗ്രീന്‍ എനര്‍ജി കാറ്റാടിപ്പാടം സ്ഥാപിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ അദാനി ഗ്രൂപ്പിന്റെ രണ്ടാമത്തെ വലിയ നിക്ഷേപ പദ്ധതിയാണിത്. കൊളംബോ തുറമുഖത്ത് 70 കോടി ഡോളറിന്റെ (5,800 കോടി രൂപ) കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിയും അദാനിക്കുണ്ട്.

 

adani green energy