/kalakaumudi/media/media_files/2026/01/23/ians-2026-01-23-14-44-52.jpg)
മുംബൈ: അദാനി ഗ്രൂപ്പിന്റെ മാധ്യമ വിഭാഗമായ എഎംജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ് മുന്‍നിര വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നു. ജനുവരി 21-ലെ ഷെയര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരം ശേഷിക്കുന്ന ഓഹരികള്‍ കൂടി വാങ്ങി ഐഎഎന്‍എസിനെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാക്കാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം
2026 ജനുവരി 21-ന് ഒപ്പുവെച്ച കരാര്‍ പ്രകാരം ഐഎഎന്‍എസിലെ ശേഷിക്കുന്ന 24% ഓഹരികളും 0.74% ഓഹരികളും എഎംഎന്‍എല്‍ സ്വന്തമാക്കി. 024 ജനുവരിയില്‍ തന്നെ ഐഎഎന്‍എസിന്റെ ഭൂരിഭാഗം ഓഹരികളും അദാനി ഗ്രൂപ്പ് വാങ്ങിയിരുന്നു.
മാധ്യമ ഉള്ളടക്ക വിപണിയില്‍ സാന്നിധ്യം ശക്തമാക്കുക, വാര്‍ത്താ ഏജന്‍സി സേവനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പുതിയ നീക്കത്തിലൂടെ അദാനി ലക്ഷ്യമിടുന്നത്. നിലവില്‍ എന്‍ഡിടിവി, ക്വിന്റില്യണ്‍ ബിസിനസ്സ് മീഡിയ എന്നിവയ്ക്ക് ശേഷമുള്ള അദാനിയുടെ സുപ്രധാന മാധ്യമ ഏറ്റെടുക്കലാണിത്.
ഈ നീക്കത്തോടെ ഐഎഎന്‍എസ് അദാനി എന്റര്‍പ്രൈസസിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള 'സ്റ്റെപ്പ്-ഡൗണ്‍' സബ്‌സിഡിയറിയായി മാറും
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
