പ്രതീകാത്മക ചിത്രം
മുംബൈ: എഫ്.എം.സി. ജി. കമ്പനിയായ അദാനി വില്‍മറിനെ സ്വതന്ത്ര കമ്പനിയാക്കിമാറ്റാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്. സ്വയംപര്യാപ്തമായി മുന്നോട്ടുപോകാന്‍ അദാനി വില്‍മറിനു ശേഷിയായെന്നും ഈ സാഹചര്യത്തിലാണ് മാതൃകമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ നിന്ന് കമ്പനിയെ വേര്‍പെടുത്തുന്നതെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. അദാനി എന്റര്‍പ്രൈസസ് ഡയറക്ടര്‍ബോര്‍ഡ് വിഭജനത്തിന് അനുമതി നല്‍കി. ഇതോടെ അദാനി വില്‍മര്‍ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും. വിഭജനം പൂര്‍ത്തിയാകുന്നതോടെ പ്രമോട്ടര്‍ ഗ്രൂപ്പുകളുടെ കമ്പനിയിലെ പങ്കാളിത്തം 87.8 ശതമാനത്തില്‍നിന്ന് 76.7 ശതമാനമായി കുറയും. പ്രമോട്ടര്‍ ഗ്രൂപ്പ് കമ്പനികളായ അദാനി എന്റര്‍പ്രൈസസിനും വില്‍മര്‍ ഇന്റര്‍ നാഷണലിന് നിലവില്‍ 43.94 ശതമാനം ഓഹരികള്‍ വീതമാണുള്ളത്. അദാനി എന്റര്‍പ്രൈസസിന്റെ 500 ഓഹരികള്‍ക്ക് അദാനി വില്‍മറിന്റെ 251 ഓഹരികള്‍ വീതമാണ് ലഭിക്കുക.