അദാനി പോര്‍ട്‌സ് ടാന്‍സനിയയിലേക്കും

3.95 കോടി ഡോളറിനാണ് ഏറ്റെടുക്കുന്നത്.

author-image
anumol ps
New Update
adani ports

പ്രതീകാത്മക ചിത്രം

 ന്യൂഡല്‍ഹി: അദാനി പോര്‍ട്‌സ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സനിയയിലേക്കും. ടാന്‍സനിയയിലെ ഡാര്‍ എസ് സലാം തുറമുഖത്തെ ഒരു ടെര്‍മിനല്‍ 30 വര്‍ഷത്തേക്ക് കൈകാര്യം ചെയ്യുന്നതിനായി അദാനി ഇന്റര്‍നാഷനല്‍ പോര്‍ട്‌സ് ഹോള്‍ഡിങ്‌സും ടാന്‍സാനിയ പോര്‍ട്‌സ് അതോറിറ്റിയും കരാര്‍ ഒപ്പിട്ടു. 3.95 കോടി ഡോളറിനാണ് ഏറ്റെടുക്കുന്നത്. ഉപകരണങ്ങളും ജീവനക്കാരും ഉള്‍പ്പെടെയാണ് ടെര്‍മിനല്‍ ഏറ്റെടുക്കുന്നത്. 

 

adani ports