സെന്‍സെക്‌സ് സൂചികയില്‍ ഇടംനേടി അദാനി പോര്‍ട്‌സും

അദാനി പോര്‍ട്സ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ സൂചികയില്‍ ഉള്‍പ്പെട്ടതോടെ 2,000 കോടി രൂപയുടെ നിക്ഷേപം ഇന്‍ഡക്സ് ഫണ്ടുകള്‍ വഴി ഓഹരിയിലെത്താനാണ് സാധ്യത.

author-image
anumol ps
Updated On
New Update
adani ports

അദാനി പോര്‍ട്‌സ്

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ: സെന്‍സെക്‌സ് സൂചികയില്‍ ഇടംനേടി അദാനി പോര്‍ട്‌സും. 30 ഓഹരികളുടെ പട്ടികയിലാണ് അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ ഇടംപിടിച്ചത്. പ്രമുഖ ഐടി സേവനദാതാവായ വിപ്രോ പുറത്തുപോകുകയും ചെയ്തു. അര്‍ധ വാര്‍ഷിക പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഈ മാറ്റം.

ഇതോടെ ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളുടെ സൂചികയിലെ അനുപാതത്തില്‍ വര്‍ധനവുണ്ടായേക്കും. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, ഐടിസി, എല്‍ആന്‍ഡ്ടി എന്നിവയുടെ അനുപാതത്തിലാകട്ടെ കുറവുണ്ടാകാനും സാധ്യതയുണ്ട്.

ഇന്‍ഡക്സ് ഫണ്ടുകളിലെ നിക്ഷേപ അനുപാതത്തില്‍ സൂചികയ്ക്കനുസരിച്ച് ക്രമീകരണം വരുന്നതോടെ ഓഹരികളുടെ നിക്ഷേപത്തില്‍ മാറ്റമുണ്ടാകും. അദാനി പോര്‍ട്സ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ സൂചികയില്‍ ഉള്‍പ്പെട്ടതോടെ 2,000 കോടി രൂപയുടെ നിക്ഷേപം ഇന്‍ഡക്സ് ഫണ്ടുകള്‍ വഴി ഓഹരിയിലെത്താനാണ് സാധ്യത.

adani ports