അദാനിയുടെ വമ്പന്‍ പദ്ധതി; തിരുവനന്തപുരം ഉള്‍പ്പടെ 8 എയര്‍പോര്‍ട്ടുകളുടെ സമീപ പ്രദേശങ്ങളെയും മനോഹരമാകും

അദാനിയുടെ വിമാനത്താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ 8 നഗരങ്ങളുടെയും പ്രാന്തപ്രദേശങ്ങളുടെ വികസനമാണ് അദാനി എന്റര്‍പ്രൈസസ് ലക്ഷ്യംവയ്ക്കുന്നത്.

author-image
Sneha SB
New Update
ADANI NEW PROJECT

ഗൗതം അദാനിയുെട വിമാനത്താവള വികസന പ്രവര്‍ത്തനങ്ങള്‍ എയര്‍പോര്‍ട്ടില്‍ മാത്രമായി നില്‍ക്കുന്നില്ല.
സമീപപ്രദേശങ്ങളിലേക്കു കൂടി വിപുലമാക്കുകയാണ്.അദാനിയുടെ വിമാനത്താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ 8 നഗരങ്ങളുടെയും പ്രാന്തപ്രദേശങ്ങളുടെ വികസനമാണ് അദാനി എന്റര്‍പ്രൈസസ് ലക്ഷ്യംവയ്ക്കുന്നത്.തിരുവനന്തപുരം ഉള്‍പ്പടെയുള്ള നഗരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.അദാനി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള ലിമിറ്റിന് 700 കോടിയാണ് നീക്കി വച്ചിട്ടുള്ളത്.രാജ്യത്തെ അദാനിയുടെ ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങളുടെ സമീപപ്രദേശങ്ങള്‍ അടുത്ത തലത്തിലേക്ക് വികസിപ്പിക്കാനാണ് പദ്ധതി.മൊത്തം 655 ഏക്കറുകളില്‍ ആയാണ് ഈ വികസനം വരുന്നത്.മൂന്ന് ഘട്ടങ്ങളിലായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്ന നഗര പ്രാന്ത പ്രദേശങ്ങളെ കൊമേഴ്‌സ്യല്‍ ഹബ് ആക്കി മാറ്റുകയാണ് ലക്ഷ്യം.

 

adani new project