ന്യൂഡല്‍ഹി: ജ്വല്ലറി റീട്ടെയില്‍ ബിസിനസിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി ആദിത്യ ബിര്‍ള ഗ്രൂപ്പ്. ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ലയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത. ഇന്ദ്രിയ എന്ന ബ്രാന്‍ഡിലുള്ള പുതുതലമുറാ ബിസിനസിനായി കമ്പനി 5000 കോടി രൂപ വകയിരുത്തി. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ദേശീയ തലത്തിലെ മൂന്നു മുന്‍നിര സ്ഥാപനങ്ങളിലൊന്നായി മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ റീട്ടെയില്‍ ജ്വല്ലറി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാവും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കടന്നു വരവോടെ ഉണ്ടാകുക.
ഡല്‍ഹി, ഇന്‍ഡോര്‍, ജെയ്പൂര്‍ എന്നിവിടങ്ങളിലായി ഒരേ സമയം നാലു സ്റ്റോറുകളാവും ഇന്ദ്രിയ ആരംഭിക്കുക. അടുത്ത 6 മാസത്തിനുള്ളില്‍ 10ലേറെ നഗരങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കും. തുടക്കത്തില്‍ 15000 ക്യൂറേറ്റഡ് ജ്വല്ലറികളാവും 5000ലേറെ എക്‌സ്‌ക്ലൂസീവ് ഡിസൈനുകളുമായി അവതരിപ്പിക്കുക. ഓരോ 45 ദിവസത്തിലും പുതിയ ശേഖരങ്ങള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ ഫൈന്‍ ജ്വല്ലറി വിപണിയില്‍ അതിവേഗ ചലനങ്ങള്‍ സൃഷ്ടിക്കും.