സമഗ്ര ജീവന്‍ രക്ഷാ പരിശീലനകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരുപോലെ പരിശീലനം നേടാന്‍ കഴിയുന്ന അഡ്വാന്‍സ്ഡ് മെഡിക്കല്‍ സ്ടിമുലേഷന്‍ സെന്റര്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു.

author-image
Punnya
New Update
medical stimulation centre

medical stimulation centre inauguration

കോഴിക്കോട്: പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരുപോലെ പരിശീലനം നേടാന്‍ കഴിയുന്ന അഡ്വാന്‍സ്ഡ് മെഡിക്കല്‍ സ്ടിമുലേഷന്‍ സെന്റര്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ നിര്‍വ്വഹിച്ചു. അത്യാധുനിക സാങ്കേതിക വിദ്യകളും, മികച്ച ഉപകരണങ്ങളുടേയും സഹായത്തോടെ ഏതൊരു അടിയന്തര ഘട്ടങ്ങളെയും ശാസ്ത്രീയമായി നേരിടാന്‍ ആവശ്യമായ മെഡിക്കല്‍ പരിശീലനമാണ്  ഈ കേന്ദ്രത്തില്‍ നിന്നും ലഭ്യമാകുക. പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആവശ്യമായ മുഴുവന്‍ പരിശീലനവും നല്‍കാന്‍ പ്രാപ്തമായതും, എല്ലാവിധ സൗകര്യങ്ങളോടും, അത്യാധുനിക ഉപകരണങ്ങളിലൂടെയുള്ള പരിശീലനം മെഡിക്കല്‍ അടിയന്തരാവസ്ഥ മൂലം  കൂടിവരുന്ന മരണ നിരക്ക് കുറയ്ക്കാന്‍ സഹായകമാകുമെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ചടങ്ങില്‍ മിംസ് ഹോസ്പിറ്റല്‍  ഡയറക്ടര്‍മ്മാരായ ഡോ. പി എം ഹംസ, ബഷീര്‍ യു, സി എം എസ് ഡോ.എബ്രഹാം മാമന്‍, എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. വേണുഗോപാലന്‍ പി പി, സി ഒ ഒ ലുഖ്മാന്‍ പൊന്‍മാടത്ത്, എച്ച് ആര്‍ മാനേജര്‍ ബ്രിജു മോഹന്‍, ഡോ. പ്രതിഭ, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ശീലാമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

 

aster mims Health kozhikode