ആസ്റ്റർ മിംസിൽ അഡ്വാൻസ്ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗം വിപുലീകരിച്ചു.

വിവിധതരം അവയവ മാറ്റ സർജറികൾ, കാൻസർ സംബന്ധമായ മുഴുവൻ സർജറികളും, ഗ്യാസ്ട്രോഎൺട്രോളജി, യൂറോളജി, ഗൈനക്കോളജി, കാർഡിയോ തൊറാസിക്, ഹെഡ് ആൻഡ് നെക്ക് തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെ സർജറികളും വളരെ കൃത്യതയോടും എളുപ്പത്തിലും ഇത്തരം റോബോട്ടിക് ഉപകരണങ്ങളുടെ സഹായത്തോടെ

author-image
Shibu koottumvaathukkal
New Update
IMG-20250728-WA0100

കോഴിക്കോട് ആസ്റ്റർ മിംസിലെ വിപുലീകരിച്ച അഡ്വാൻസ്ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗത്തിൻ്റെ ഉദ്ഘാടനം മുൻ ഗോവ ഗവർണ്ണർ ശ്രീധരൻ പിള്ള നിർവ്വഹിക്കുന്നു.

കോഴിക്കോട്: കേരളത്തിലെ സംമ്പൂർണ്ണ റോബോട്ടിക് സർജറി വിഭാഗം കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച Da Vinci റോബോട്ടിക് സിസ്റ്റം ഉത്തരകേരളത്തിൽ ആദ്യമായി അവതരിപ്പിച്ച കോഴിക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക റോബോട്ടിക് സിസ്റ്റമായ Da Vinci Xi ഉൾപ്പെടുത്തിയാണ് അഡ്വാൻസ്ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗത്തിൻ്റെ പ്രവർത്തനം വിപുലീകരിച്ചത് . യൂണിറ്റിൻ്റെ ഉദ്ഘാടനം മുൻ ഗോവ ഗവർണർ ശ്രീധരൻ പിള്ള നിർവ്വഹിച്ചു. വിദേശ രാജ്യങ്ങളിലെ ന്യൂതന ചികിത്സാ രീതികൾ നമ്മുടെ നാട്ടിലെത്തിക്കുകയും, ചുരുങ്ങിയ ചെലവിൽ സധാരണക്കാരായ രോഗികളിലേക്ക് ഇത്തരം ചികിത്സകളെത്തിക്കുകയും ചെയ്യുന്ന ആസ്റ്റർ മിംസിൻ്റെ പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നതും, മാതൃകരാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ആസ്റ്റർ മിംസിലെ അത്യാധുനികമായ സജ്ജീകരണങ്ങൾ രോഗികൾക്ക് വളരെ പെട്ടന്ന് ആശ്വാസമേകാൻ പ്രാപ്തമാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

 വിവിധതരം അവയവ മാറ്റ സർജറികൾ, കാൻസർ സംബന്ധമായ മുഴുവൻ സർജറികളും, ഗ്യാസ്ട്രോഎൺട്രോളജി, യൂറോളജി, ഗൈനക്കോളജി, കാർഡിയോ തൊറാസിക്, ഹെഡ് ആൻഡ് നെക്ക് തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെ സർജറികളും വളരെ കൃത്യതയോടും എളുപ്പത്തിലും ഇത്തരം റോബോട്ടിക് ഉപകരണങ്ങളുടെ സഹായത്തോടെ ചെയ്യാൻ കഴിയുമെന്നും കൃത്യതയും സൂക്ഷ്മതയും നൽകുന്ന മോഡേൺ ടെക്നോളജി, വേദനയും രക്തസ്രാവവും വളരെ കുറവ്, വേഗത്തിൽ ഉണങ്ങുന്ന ചെറിയ മുറിവുകൾ, അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവ്,

ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞ ആശുപത്രി വാസം, തുടങ്ങിയവ ഇത്തരം റോബോട്ടിക് സർജറികളുടെ പ്രത്യേകതളാണെന്നും അതുകൊണ്ട് തന്നെ എത്ര സങ്കീർണ്ണമായ ശസ്ത്രക്രിയകളും അനായാസം നടത്താമെന്നും കോഴിക്കോട് ആസ്റ്റർ മിംസ് സി എം എസ് ഡോ. അബ്രഹാം മാമൻ പറഞ്ഞു. നിലവിൽ അഞ്ഞൂറിലധികം റോബോട്ടിക് സർജറികൾ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പുതിയ യൂണിറ്റിലൂടെ കൂടുതൽ രോഗികൾക്ക് ആശ്വാസമേകാൻ കഴിയുമെന്നും സി ഒ ഒ ലുഖ്മാൻ പൊന്മാടത്ത് പറഞ്ഞു. ചടങ്ങിൽ ഡോ.രവി കുമാർ,ഡോ. കെവി ഗംഗാധരൻ, ഡോ.സജീഷ് സഹദേവൻ,ഡോ.സലീം വി പി, ഡോ.നാസർ ടി, ഡോ.ബിജോയ് ജേക്കബ് , ഡോ. അഭയ് ആനന്ദ്, ഡോ.സുർദാസ് ആർ,ഡോ.അഭിഷേക് രാജൻ തുടങ്ങിയവർ പങ്കെടുത്തു.

kozhikkode aster mims