ഹ്യുണ്ടായ്ക്ക് പിന്നാലെ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച് മാരുതിയും

ഹ്യൂണ്ടായ് ജനുവരി മുതല്‍ മൂന്നു ശതമാനം വര്‍ധനവാണ് ഏര്‍പ്പെടുത്തിയതെങ്കില്‍ വില നാല് ശതമാനം വര്‍ധിപ്പിക്കുമെന്നാണ് മാരുതിയുടെ പ്രഖ്യാപനം. ജനുവരി മുതല്‍ പുതുക്കിയ വിലയാവും.

author-image
Prana
New Update
maruti

ഹ്യുണ്ടായ്ക്കു പിന്നാലെ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് മാരുതി സുസുക്കിയും. ഹ്യൂണ്ടായ് ജനുവരി മുതല്‍ മൂന്നു ശതമാനം വര്‍ധനവാണ് ഏര്‍പ്പെടുത്തിയതെങ്കില്‍ വില നാല് ശതമാനം വര്‍ധിപ്പിക്കുമെന്നാണ് മാരുതിയുടെ പ്രഖ്യാപനം. ജനുവരി മുതല്‍ പുതുക്കിയ വിലയാവും. ഈ പ്രഖ്യാപനത്തോടെ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ മാരുതിയുടെ ഓഹരി വിലയിലും മുന്നേറ്റമുണ്ടായി.
അസംസ്‌കൃത വസ്തുക്കളുടെ ചിലവ് വര്‍ധിച്ചത് കാരണമാണ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതെന്നാണ് മാരുതി പറയുന്നത്. വിലവര്‍ധനവ് നാലുശതമാനം വരെയായിരിക്കുമെന്നും ഇത് മോഡലുകളെ ആശ്രയിച്ച് വ്യത്യാസം വരുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആഘാതം കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ വര്‍ധിച്ച ചിലവിന്റെ ഒരു ശതമാനം വിപണിയിലേക്ക് കൈമാറാതെ വേറെ വഴിയില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
ജനുവരി ഒന്ന് മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഹ്യൂണ്ടായ് മോട്ടോഴ്‌സും പ്രസ്താവനയിറക്കിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ ചിലവ് വര്‍ധിച്ചത് തന്നെയാണ് വിലവര്‍ധനവിനുള്ള കാരണമായി ഹ്യൂണ്ടായിയും പറഞ്ഞത്. എല്ലാ മോഡലുകളുടെയും വില വര്‍ധിക്കുമെന്നും ഒരു മോഡലിന് 25,000 രൂപവരെയാണ് വര്‍ധിക്കുകയെന്നുമാണ് കമ്പനി അറിയിച്ചത്. ആഡംബര വാഹന കമ്പനിയായ ഔഡിയും കഴിഞ്ഞ ദിവസം വില വര്‍ധന പ്രഖ്യാപിച്ചിരുന്നു. മൂന്നു ശതമാനം വില വര്‍ധിപ്പിക്കാനാണ് ഔഡി തീരുമാനിച്ചത്.

price hike maruti car