ഗുരുഗ്രാം : നാണ്യപ്പെരുപ്പവുമായി താരതമ്യം ചെയ്താല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കൂലി വര്‍ധിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സന്‍.
2015 മുതലുള്ള ഉപഭോക്തൃ സൂചികാടിസ്ഥാന വിലക്കയറ്റം, വിമാനടിക്കറ്റ് വിലവര്‍ധന എന്നിവയുടെ ഐഎടിഎ രേഖകളുടെ അടിസ്ഥാനത്തില്‍ മിതമായ നിരക്കു വര്‍ധനവ് മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയില്‍ വിമാനയാത്രക്കൂലി വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വിമാന സര്‍വീസ് എയര്‍ ഇന്ത്യ എയര്‍ ഇന്ത്യ എക്‌സ്പ്രസ് (വിപണി വിഹിതം 30%), ഇന്‍ഡിഗോ (60%) എന്നീ 2 കമ്പനികളുടെ കുത്തകയാകുന്നത് ടിക്കറ്റ് നിരക്ക് ഇനിയും ഉയര്‍ത്തുമെന്ന പ്രചാരണത്തില്‍ ആശങ്ക വേണ്ട.
ഉത്സവ, അവധി സീസണില്‍ നിരക്കു വര്‍ധിക്കുന്നത് എല്ലായിടത്തുമുള്ളതാണ്. ഇന്ത്യയില്‍ ആഭ്യന്തര വിമാനയാത്രാ വിപണി അതിവേഗ വളര്‍ച്ചയുടെ പാതയിലാണ്. വൈകാതെ ടിക്കറ്റ് നിരക്ക് സ്ഥിരതയാര്‍ജിക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.